Fri. May 3rd, 2024

കൊച്ചിയിൽ ഹോട്ടൽ മുറിയെടുത്ത് എംഡിഎംഎ കച്ചവടം; യുവതി ഉള്‍പ്പെടെ 8 പേര്‍ പിടിയിൽ

By admin Feb 15, 2022 #news
Keralanewz.com

കൊച്ചി: ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ കൊച്ചിയിൽ എത്തിച്ച് വിൽപന നടത്തിയ സംഘം അറസ്റ്റിൽ. മാമംഗലത്ത് ഹോട്ടലിൽ മുറിയെടുത്തായിരുന്നു ലഹരി വിൽപന. എക്സൈസ് എൻഫോഴ്സ്മെ‌ന്റിന്റെ റെയ്ഡിൽ ഒരു യുവതി ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായി. കൊല്ലം, കണ്ണൂർ, ആലപ്പുഴ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 60 ഗ്രാം എംഡിഎംഎ പിടികൂടി

Facebook Comments Box

By admin

Related Post