Kerala News

അംഗന്‍വാടി സമര്‍പ്പണത്തില്‍ ഉദ്ഘാടകയായി റാങ്ക് ജേതാവും പൂര്‍വവിദ്യാര്‍ത്ഥിനിയുമായ റിച്ച

Keralanewz.com

കുറവിലങ്ങാട്: സര്‍വകലാശാലയില്‍ റാങ്ക് നേടിയതിനേക്കാള്‍ അംഗീകാരമാകാം ഇത് റിച്ചയ്ക്ക്. ദേവമാതാ കോളജിലെ വിദ്യാര്‍ത്ഥിനി എം.ജി സര്‍വകലാശാലയിലെ ബിഎസ് സി ഗണിതശാസ്ത്രത്തിലെ ഒന്നാം റാങ്ക് ജേതാവ് കഴിഞ്ഞ ദിവസം തന്റെ പഴയ അംഗന്‍വാടിയിലെത്തിയത് കേവലം പൂര്‍വവിദ്യാര്‍ത്ഥിയായല്ല. അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടകയായാണ്.


കുറവിലങ്ങാട് കരോട്ടേക്കുന്നേന്‍ റിച്ച സെബാസ്റ്റിയനാണ് കാളിയാര്‍തോട്ടം അംഗന്‍വാടി നാടിനായി സമര്‍പ്പിച്ചത്. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരിയ്‌ക്കെ പി.സി കുര്യനാണ് അംഗന്‍വാടിയ്ക്കായി സ്ഥലം സംഭാവന ചെയ്തത്. ബ്ലോക്ക് വൈസ്പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് പി.സി കുര്യനെ ആദരിച്ചു.

Facebook Comments Box