Mon. Apr 29th, 2024

കുറവിലങ്ങാട് പഞ്ചായത്തു വീണ്ടും സ്വരാജ് പുരസ്‌കാര പ്രഭയിൽ അഭിമാന നേട്ടവുമായി മുൻ ഭരണ സമിതി

By admin Feb 17, 2022 #Kuravilangad
Keralanewz.com

കുറവിലങ്ങാട് : മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി അവാർഡിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം വീണ്ടും കുറവിലങ്ങാട് പഞ്ചായതു നേടി. മുൻ ഭരണ സമിതി നേതൃത്വം കൊടുത്ത 2020- 2021 പദ്ധതി വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണച്ചത് . ഇക്കാലയളവിൽ ആദ്യ ഒൻപതു മാസം പഞ്ചായത്തു പ്രസിഡന്റായി പി.സി.കുര്യനും തെരെഞ്ഞെടുപ്പിനു ശേഷമുള്ള മൂന്നു മാസം മിനി മത്തായിയും പ്രവർത്തിച്ചു.. ശ്രീകുമാർ എസ് കൈമൾ സെക്രട്ടറിയായിരുന്നു.പഞ്ചായത്തു പ്രസിഡന്റ് പി.സി കുര്യന്റെ നേതൃത്വത്തിലുള്ള 2019-2020 വർഷവും ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് 10 ലക്ഷം രൂപ അവാർഡ് കുറവിലങ്ങാട് പഞ്ചായത്തിന് ലഭിച്ചിരുന്നു.മുൻ ഭരണസമിതിയുടെ അവസാനവർഷത്തെ മികവാർന്ന പദ്ധതികൾ ജില്ലയിലെ 71 പഞ്ചായത്തുകളുടെ മുന്നിലെത്താൻ സഹായകമായി. “2019 -2020 വർഷവും പഞ്ചായത്തിനു അവാർഡ് ലഭ്യമായിരുന്നുഎന്നും .അതിന്റെ തുടർ പ്രവർത്തനങ്ങളാണ് 2020 -2021ലും അവാർഡിന് അർഹമാക്കിയത് എന്നും ഇക്കാലയളവിലെ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി.സി.കുര്യൻ പറഞ്ഞു. .ജനോപകാരപ്രദവും മാതൃകാപരവുമായ നവീന പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതായും ഇക്കാലയളവിൽ തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ മെമ്പര്മാരോടും ,സെക്രട്ടറിയടക്കമുള്ള നിർവ്വഹണ ഉദ്യോഗസ്ഥർക്കും ,സഹകരിച്ച പഞ്ചായത്തിലെ എല്ലാ ജന വിഭാഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും 2015 -2021 കാലഘട്ടത്തിലെ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി.സി.കുര്യൻ പറഞ്ഞു. ” കുറവിലങ്ങാട് പഞ്ചായത്തു ഒരേ കാലയളവിൽ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും അവാർഡുകൾ നേടി ശ്രദ്ധേയമായി .ഇന്ത്യയിലെ രണ്ടരലക്ഷം പഞ്ചായത്തുകളിൽ .ദേശീയതലത്തിൽ 2020 -ൽ കുറവിലങ്ങാട് പഞ്ചായത്തു പത്താം സ്ഥാനത്തെത്തിയിരുന്നു. പദ്ധതിവർഷം ഉല്പാദന ,സേവന ,പശ്ചാത്തല മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്നു..പാലാറോഡരുകിലെ മാലിന്യ നിക്ഷേപകേന്ദ്രത്തെ മലർവാടിയാക്കിയ ഗ്രാമോദ്യാന നിർമ്മാണത്തിലൂടെ പഞ്ചായത്തു ദേശീയ ശ്രദ്ധയും ഹരിതകേരളം പച്ചത്തുരുത് അവാർഡും നേടിയിരുന്നു.ബാലസൗഹൃദ പഞ്ചായത്തു പ്രോജെക്ടിലൂടെ എല്ലാവർഷവും കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനം സാധ്യമാക്കി .മൃഗസംരക്ഷണമേഖലയിൽ പോത്ത് , ആട് ,പശു,കോഴി വളർത്തൽ പദ്ധതികളും തൊഴുത്തു,ആട്ടിന്കൂട്,കോഴിക്കൂട് നിർമ്മാണവും കാർഷികമേഖലയിൽ കർഷകർക്ക് സബ്സിഡികളടക്കം നിരവധി പദ്ധതികളും കേരസമൃദ്ധി പദ്ധതിനടപ്പിലാക്കി. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് നൂറു ശതമാനം ഫണ്ടുംവിനിയോഗിക്കുകയും വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പു നടപ്പിലാക്കുകയും psc കോച്ചിങ് അടക്കമുള്ള പരിശീലനങ്ങൾ നടപ്പിലാക്കുകയും ചെയ്തു.ലൈഫ് പദ്ധതിയിൽ ഏറ്റെടുത്ത മുഴുവൻ വീടുകളും പൂർത്തിയാക്കി തുക വിനോയിഗിച്ചു.മാലിന്യ സംസ്കരണത്തിനായി മാർക്കറ്റിൽ പുതിയ സംസ്കരണ പ്ലാന്റ് ഉൾപ്പെടെയുള്ള പ്രൊജെക്ടുകൾ രൂപീകരിച്ചു അംഗീകാരം നേടി . ഇക്കാലയളവിലെ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതികൾ ഏറെ ശ്രദ്ധ നേടിയിരുന്നു.സാമൂഹ്യ അടുക്കള ജനകീയ അടുക്കളയായതു പ്രത്യേകം പരിഗണിക്കപ്പെട്ടു . ടെലി കൗണ്സിലിംഗ്,സഞ്ചരിക്കുന്ന ലൈബ്രറി,രക്തദാനം ,ചികിത്സാസഹായ പദ്ധതികൾ എന്നിവ ജനകീയ സഹകരണത്തോടെ നടപ്പിലാക്കി.പഞ്ചായത്തിന്റെ പേരിലാക്കപ്പെട്ട മുഴുവൻ മൺറോഡുകളും കോൺക്രീറ്റ് ചെയ്തു മൺറോഡ് രഹിതപഞ്ചായത് സ്വപ്നം സാക്ഷാത്കരിച്ചു. എം.സി റോഡിനു പാരലലായി മൂന്നരകോലോമീറ്റർ കനൽ റോഡ് ഏറ്റെടുത്തു പഞ്ചായത്തു ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയത് പ്രത്യേക നേട്ടമായി. ,പഞ്ചായത്തിലെ പതിനെട്ടു അംഗന വാ ടികൾക്കു അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി,സ്വന്തമായി സ്ഥലമില്ലാതിരുന്ന അംഗൻ വാടികൾക്കു സ്ഥലവും കെട്ടിടവും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി. കിലയുമായി ചേർന്ന് സംഘർഷ രഹിത പഞ്ചായത്തു എന്ന പേരിൽ പ്രൊജക്റ്റ് തയ്യാറാക്കി -സമന്വയ എന്ന പേരിൽ സംസ്ഥാനത്താദ്യമായി പ്രവർത്തനങ്ങൾക്കു തുടക്കം കുറിചു മാതൃകയായി.ജില്ലയിലെ തന്നെ ആദ്യ ടേക്ക് എ ബ്രേക്ക് ഗ്രാമോദ്യാനത്തോടനുബന്ധിച്ചു ആരംഭിച്ചു. കെ.എം മാണി സ്മാരക ഷോപ്പിംഗ് വ്യാപാരസമുച്ചയം നിർമ്മിച്ചു ,മുൻ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി.ഡി.പോൾ സ്മാരക ടൌൺ ഹാൾ നിർമ്മിച്ച് നാടിനു സമർപ്പിച്ചു.കോവിഡ് കാലതു ഓൺലൈൻ യോഗപരിശീലനം നടത്തിയത് ശ്രദ്ധേയമായി. സംസ്ഥാനത്തു തന്നെ ആദ്യ ഓൺലൈൻപഞ്ചായത്തു കമ്മിറ്റി കൂടി കോവിഡ് കാല പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കി. ഹരിതകേരളം പദ്ധതിയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു സർക്കാരിന്റെ പച്ചത്തുരുത് അവാർഡിനർഹമായി.. പള്ളിക്കവലയിലെ വെള്ളക്കെട്ടിന് പരിഹാരമായി സുമനസുകളിൽനിന്നും സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിക്കുകയും ഓട നിർമ്മാണം സാധ്യമാക്കുകയും ചെയ്തു. ഒട്ടേറെ നൂതന പദ്ധതികൾ കാലയളവിൽ നടപ്പിലാക്കിയതോടെയാണ് വീണ്ടും കുറവിലങ്ങാടിനെ തേടി അവാർഡ് എത്തിയത്.കാലയളവിലെ പ്രവർത്തനങ്ങൾ ഡിജിറ്റൽ വീഡിയോ ഡോക്ക്യൂമെന്റഷന് വഴിയും യുട്യൂബ് ചാനൽ വഴിയും തത്സമയം ജനങ്ങളിലെത്തിച്ചിരുന്നു.പഞ്ചായത്തു പ്രസിഡന്റെ പി.സി കുര്യനൊപ്പം ,വൈസ് പ്രസിഡന്റ് മേഴ്സി റെജി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സിബി മാണി ,മിനിമോൾ ജോർജ് ,ജോർജ് ജി. ചെന്നേലിൽ, മെമ്പർമാരായ സൗമ്യ ജോഷി,സോഫി സജി,ഷൈജു പാവുത്തിയേൽ ,പി . എം ,മോഹനൻ ,ആലിസ് തോമസ്,രമ രാജു,ബൈജു പൊയ്യാനി,സജി വട്ടമറ്റം , ത്രേസിയാമ്മ ജോർജ് എന്നിവർ പദ്ധതി രൂപീകരണങ്ങൾക്കും നിർവ്വഹണത്തിനും നേതൃത്വം നൽകി.സാമ്പത്തിക വർഷത്തിലെ അവസാന മൂന്നു മാസം പുതിയ ഭരണ സമിതി പ്രസിഡന്റ് മിനി മത്തായിയുടെ നേതൃത്വത്തിൽ ഭരണ നിർവ്വഹണം നടത്തി .ഉദ്യോഗസ്ഥ തലത്തിൽ സെക്രട്ടറി ശ്രീകുമാർ എസ്. കൈമളും ,അസി.സെക്രട്ടറി സാവിത്രി എ ആർ. യും പ്രവർത്തനങ്ങൾ ക്രമീകരിച്ചു.

Facebook Comments Box

By admin

Related Post