Kerala News

പതിന്നാലുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ജനല്‍കമ്ബിയില്‍ തൂങ്ങിയ നിലയില്‍

Keralanewz.com

തിരുവനന്തപുരം: പതിന്നാലുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര കുന്നത്തു കാലിലാണ് സംഭവം. ഷാജി ശാലിനി ദമ്ബതികളുടെ മകളായ ആര്‍ഷ ഷാജിയെയാണ് മരിച്ചത്.
വീട്ടിനുള്ളിലെ ജനല്‍ കമ്ബിയില്‍ ആണ് ആഷയെ തൂങ്ങിയ കണ്ടെത്തിയത്. കാരക്കോണം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാരക്കോണം പരമ്മുപിള്ള മെമ്മോറിയാല്‍ ഹൈസ് സ്കൂളില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

സംഭവസമയം ആര്‍ഷയും സഹോദരി വര്‍ഷവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കാന്‍ സഹോദരി വിളിക്കാന്‍ എത്തിയപ്പോഴായിരുന്നു തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല വെള്ളറട പോലീസ് മേല്‍ നടപടി സ്വീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Facebook Comments Box