Sun. May 5th, 2024

ഇരുചക്ര വാഹന യാത്രയ്ക്ക് പുതിയ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

By admin Feb 18, 2022 #mvd #two wheeler ride
Keralanewz.com

ദില്ലി: കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്നവര്‍ക്ക് പുതിയ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്ധിച്ചതോടെയാണ് ഇവരുടെ സുരക്ഷയെ കരുതി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിയത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം അവസാനം ചട്ടത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച്‌ ഒരു കരട് വിജ്ഞാപനം കേന്ദ്ര ഗ​താ​ഗ​ത മ​​​​ന്ത്രാ​ല​യം പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളില്‍ കയറ്റുന്നതിനുള്ള പുതിയ സുരക്ഷാ നിയമങ്ങള്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിജ്ഞാപനം ചെയ്തതായി റിപ്പോര്‍ട്ട്.

നാ​ലു വ​യസി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഇ​രു​ച​ക്ര​വാ​ഹന​ങ്ങ​ളി​ല്‍ ഹെ​ല്‍​മ​റ്റും ഡ്രൈ​വ​റു​​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ബെ​ല്‍​റ്റും ഇനിമുതല്‍ നിര്‍ബന്ധമാകും. കേന്ദ്ര ഗ​താ​ഗ​ത മ​​​​ന്ത്രാ​ല​യം ആണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. കു​ട്ടി​ക​ളു​മാ​യി യഥാര്ത ചെയ്യുമ്ബോള്‍ പ​ര​മാ​വ​ധി വേ​ഗം 40 കി​ലോ​മീ​റ്റര്‍ സ്പീഡ് മാത്രമേ ഉണ്ടാകാന്‍ പാടുള്ളു എന്നാണ് വി​ജ്ഞാ​പ​നം നി​ര്‍​ദേ​ശി​ക്കു​ന്നത്. 1989ലെ ​കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്‍താണ് പു​തി​യ നി​ബ​ന്ധ​ന ഉ​ള്‍​​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റൈഡര്‍മാര്‍ക്ക് ഹെല്‍മെറ്റും ഹാര്‍നെസ് ബെല്‍റ്റും ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുന്നതാണ് പുതിയ ട്രാഫിക് നിയമങ്ങള്‍. നിബന്ധനകള്‍ ലംഘിച്ചാല്‍ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതായിരിക്കും.

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിയമം. നാലു വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ നിയമം ബാധകമാണ്. പുതിയ നിയമങ്ങള്‍ അനുസരിച്ച്‌, ഉപയോഗിക്കുന്ന സുരക്ഷാ ഹാര്‍നെസ് ഭാരം കുറഞ്ഞതും വെള്ളം കയറാത്തതും തലയണയുള്ളതും 30 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുള്ളതും ആയിരിക്കണം. സവാരിയുടെ മുഴുവന്‍ സമയത്തും കുട്ടിയെ സുരക്ഷിതമാക്കാന്‍ റൈഡര്‍ കുട്ടിയെ സുരക്ഷാ ഹാര്‍നെസ് ഉപയോഗിച്ച്‌ ബന്ധിച്ചിരിക്കണം. അതായത് കു​ട്ടി​യെ ഓ​വ​ര്‍​കോ​ട്ടു​പോ​ലു​ള്ള ര​ക്ഷാ​ക​വ​ചം ധ​രി​പ്പി​ച്ച ശേ​ഷം അ​തി​​ന്റെ ​ബെ​ല്‍​റ്റ് ഡ്രൈ​വ​റു​ടെ ദേ​ഹ​വു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം.

Facebook Comments Box

By admin

Related Post