Mon. Apr 29th, 2024

സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

By admin Feb 18, 2022 #budjet session #niyamasabha
Keralanewz.com

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ മാര്‍ച്ച്‌ 11ന് സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.ഗവര്‍ണ്ണറുടെനയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളന നടപടികള്‍ ആരംഭിക്കുക.തുടര്‍ന്ന് ഫെബ്രുവരി 21ന് പി.ടി. തോമസിന് ചരമോപചാരം അര്‍പ്പിച്ച്‌ സഭ പിരിയും. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച ഫെബ്രുവരി 22,23, 24 തീയതികളിലായി നടക്കും.

ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌ 10 വരെ സഭ ചേരില്ല.തുടര്‍ന്ന് 2022-23 സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് മാര്‍ച്ച്‌ 11-ാം തീയതി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഭയില്‍ അവതരിപ്പിക്കും.മാര്‍ച്ച്‌ 14,15,16 തീയതികളില്‍ ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കും

വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച്‌ 22-ാം തീയതിയാണ്.23ാം തീയതി സഭാ സമ്മേളനം അവസാനിക്കും.ലോകായുക്താ ഒാര്‍ഡിനന്‍സ് ഉള്‍പ്പെടെ 9 ഓര്‍ഡിനന്‍സുകളാണ് നിയമമാക്കാനുള്ളത്.ഇവയെല്ലാം കേരള നിയമസഭയുടെ മുന്നില്‍ വരും.

Facebook Comments Box

By admin

Related Post