Sat. May 4th, 2024

ഉച്ചത്തിലുള്ള മൊബൈല്‍ സംസാരവും പാട്ടും കെഎസ്ആര്‍ടിസി നിരോധിച്ചു

By admin Feb 20, 2022 #news
Keralanewz.com

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കെ.എസ്.ആര്‍.ടി.സി പത്രക്കുറിപ്പില്‍ അറിയിച്ചു.


കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന ചില യാത്രാക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ, ഗാനങ്ങള്‍ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത്.
എല്ലാത്തരം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളില്‍ അനാരോഗ്യകരവും അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി നിരോധനം ഏര്‍പ്പെടുത്തിയത്.


ഇത് ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. കൂടാതെ ബസിനുള്ളില്‍ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ കണ്ടക്ടര്‍മാര്‍ സംയമനത്തോടെ പരിഹരിക്കുകയും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും

Facebook Comments Box

By admin

Related Post