Sat. May 4th, 2024

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹ; തിരഞ്ഞെടുത്തത് 17 പാര്‍ട്ടികള്‍ ചേര്‍ന്ന്

By admin Jun 21, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയെ തിരഞ്ഞെടുത്തു.

പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്ന് ഏകകണ്ഠേനയാണ് സിന്‍ഹയെ തിരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ആദ്യം മുതല്‍ക്കേ സാദ്ധ്യത കല്‍പ്പിച്ചിരുന്നവരില്‍ ഒരാളാണ് സിന്‍ഹ. ബീഹാറില്‍ നിന്നുള്ള രാഷ്ട്രീയ നേതാവും ബി.ജെ.പിയുടെ മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധതനാണെന്ന് സിന്‍ഹ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സിന്‍ഹയുമായി കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സമയമായെന്നാണ് സിന്‍ഹ കുറിപ്പിലൂടെ അറിയിച്ചത്. തന്റെ തീരുമാനം മമത ബാനര്‍ജി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് പദവികള്‍ ഒഴിയും. രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ പ്രതിപക്ഷ നേതാക്കള്‍ യോഗം കൂടുന്നതിന് തൊട്ടുമുന്‍പാണ് സന്നദ്ധത അറിയിച്ച്‌ സിന്‍ഹ രംഗത്തെത്തിയത്

Facebook Comments Box

By admin

Related Post