Kerala News

38 കാരിയായ യുവതിയെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കി

Keralanewz.com

തൃശൂര്‍: തൃശൂരില്‍ 38കാരിയായ യുവതിയെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കി.കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്.

കേസില്‍ പ്രതി അറസ്റ്റിലായി. പുതുക്കാട് സ്വദേശി എ.ലെനിനാണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കണ്ണൂരില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു.

വായ്പാ തട്ടിപ്പ് ഉള്‍പ്പടെ 19ലധികം കേസില്‍ പ്രതിയാണ് എ.ലെനിന്‍.കണ്ണൂരില്‍ നിന്നു വിളിച്ചുവരുത്തി, തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു നല്‍കിയതിനു ശേഷമായിരുന്നു പീഡിപ്പിച്ചത്. ഇതിനു ശേഷം പല തരത്തിലുള്ള രേഖകളും പണവും തട്ടിയെടുത്തുവെന്നാണ് പരാതി.

Facebook Comments Box