വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോഴിക്കോട് കോട്ടൂളി റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍.

നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ നസീര്‍ , സഹായി കൊല്ലം പുനലൂര്‍ സ്വദേശി വിനോദ്‌രാജ് ,ഏജന്റ്‌ മഞ്ചേരി സ്വദേശി സീനത്ത്, രാമനാട്ടുകര സ്വദേശി അന്‍വര്‍ , താമരശേരി തച്ചംപൊയില്‍ സ്വദേശി സിറാജുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

മെഡിക്കല്‍ കോളേജ് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടൂളി മുതിരക്കാല പറമ്ബ് വീട്ടില്‍ നടത്തിയ റെയ്ഡിലാണ്‌ പ്രതികള്‍ പിടിയിലായത്.

കെ നസീറാണ് വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ കേന്ദ്രം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം എല്‍ ബെന്നിലാലു, എസ്‌ഐ ജോബി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •