Tue. May 7th, 2024

ചാവക്കാട് കെട്ടിടത്തില്‍നിന്ന് ചാടി യുവാവും യുവതിയും; പരിക്കുകളോടെ ആശുപത്രിയില്‍

By admin Feb 21, 2022 #chavakad #suicide attempt
Keralanewz.com

തൃശൂര്‍: ചാവക്കാട് കെട്ടിടത്തില്‍നിന്ന് ചാടിയ യുവാവിനെയും യുവതിയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു കെട്ടിടത്തിന് മുകളില്‍നിന്നും മറ്റൊരു കെട്ടിടത്തിലേക്കാണ് ഇവര്‍ ചാടിയത്. പരിക്കേറ്റ അശ്വിത് (23), സ്മിന (18) എന്നിവരാണ് ചികിത്സയിലുള്ളത്.

ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പഴയ നഗരസഭ ഓഫീസിന് സമീപത്തെ കുടുംബശ്രീ കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഇരുവരും ചാടിയത്.

നാട്ടുകാരും ഗുരുവായൂര്‍ അഗ്നിശമന സേനയും ചാവക്കാട് പൊലീസും ഏറെ പരിശ്രമിച്ചാണ് ഇരുവരെയും താഴെയിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Facebook Comments Box

By admin

Related Post