Kerala News

രണ്‍ജിത്ത് വധക്കേസ്: രണ്ട് എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍

Keralanewz.com

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് വധക്കേസില്‍ രണ്ട് എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍.

എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് 16- വാര്‍ഡ് ജോയിന്റ് സെക്രട്ടറി അജി എം, എസ്ഡിപിഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയായ ആലപ്പുഴ കാളാത്ത് വാര്‍ഡില്‍ കൊച്ചുപറമ്ബില്‍ സജീര്‍. കെ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ ​ഗൂഢാലോചനയിലും കൊലപാതകത്തിനായുളള മുന്നൊരുക്കത്തിലും പങ്കാളികളായവരാണെന്ന് പൊലീസ് പറഞ്ഞു.ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. ഡിസംബര്‍ 19നാണ് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി പ്രവര്‍ത്തകനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രണ്‍ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.

അതിനു മുന്‍പ് ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. ഇതിന്‍റെ പ്രതികാരം എന്ന നിലയില്‍ ആയിരിക്കാം ആലപ്പുഴ നഗരഭാഗമായ വെള്ളകിണറില്‍ രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.

Facebook Comments Box