Sun. May 5th, 2024

ഇടുക്കി ജലാശയത്തിലിറങ്ങിയ പെണ്‍കുട്ടി മുങ്ങിമരിച്ചു

By admin Feb 27, 2022 #idukki dam #student drowned
Keralanewz.com

കട്ടപ്പന :ഇടുക്കി ജലാശയത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. കാക്കനാട് പനച്ചിക്കല്‍ ഷാജഹാന്റെ മകള്‍ ഇഷ ഫാത്തിമ (17)യാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ആറ് പെണ്‍കുട്ടികളെ പ്രദേശവാസി രക്ഷപ്പെടുത്തി.ശനിയാഴ്ച്ച രാവിലെയാണ് കാക്കനാട് നവനിര്‍മ്മാണ്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ അഞ്ച് പെണ്‍കുട്ടികളും ഇവരില്‍ ഒരാളുടെ പിതാവും, സഹോദരങ്ങളായ മറ്റ് മൂന്ന് പേരും ഇടുക്കിയില്‍ എത്തിയത്.പെണ്‍കുട്ടികളില്‍ ഒരാളുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു ലക്ഷ്യം. കൗന്തിയിലെ ഹോം സ്‌റ്റേയില്‍ മുറിയെടുത്ത ശേഷം ഇടുക്കി ജലാശയം കാണാനാണ് വനത്തിലൂടെ പന്ത്രണ്ടാം ബ്ലോക്ക് താമരപ്പാറ ഭാഗത്ത് ഇവര്‍ എത്തിയത്. പ്രദേശവാസിയായ അഭിലാഷിന്റെ (അശോകന്‍) സഹായത്തോടെയാണ് ജലാശയത്തില്‍ എത്തിച്ചേര്‍ന്നത്.തുടര്‍ന്ന് പെണ്‍കുട്ടികള്‍ എല്ലാവരും കുളിക്കുന്നതിനായി ജലാശയത്തില്‍ ഇറങ്ങുകയായിരുന്നു.ഒരു മണിക്കൂറോളം നേരം വെള്ളത്തില്‍ ചിലവഴിച്ച ശേഷം കരയിലേക്ക് തിരികെ കയറുന്നതിന് മുന്‍പ് ഫോട്ടോയെടുക്കാന്‍ ശ്രമിക്കവെ എല്ലാവരും നിലതെറ്റി വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന അഭിലാഷ് മറ്റെല്ലാവരെയും രക്ഷിച്ച്‌ കരയ്ക്ക് കയറ്റിയപ്പോഴാണ് ഇഷ ഫാത്തിമയെ കാണാനില്ലെന്ന് മനസ്സിലായത്.
ഉടന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുടര്‍ന്ന് കട്ടപ്പനയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി നടത്തിയ തെരച്ചിലിലാണ് കയത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. മരണമടഞ്ഞ ഇഷ ഫാത്തിമ നവ നിര്‍മ്മാണ്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരിക്ക് കൂട്ടായാണ് ഇഷ എത്തിയത്.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കാക്കനാട് വസതിയില്‍ എത്തിക്കും. പിതാവ്: പി.എ ഷാജഹാന്‍ (ഷാജി) (മുന്‍ തൃക്കാക്കര പഞ്ചായത്ത് മെമ്ബര്‍). മാതാവ്: അഡ്വ.എ.സീന,സഹോദരി ഹയാ ഫാത്തിമ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

• അഭിലാഷിന്റെ മനോധൈര്യം ആറ് പേരുടെ ജീവന്‍ കാത്തു

കൗന്തി സ്വദേശിയായ ചണ്ടനാക്കുന്നേല്‍ അഭിലാഷിന്റെ ധീരതയില്‍ രക്ഷപെട്ടത് 6 പെണ്‍കുട്ടികളുടെ ജീവന്‍. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജലാശയത്തിലേക്ക് പോകും വഴിയാണ് ഒന്‍പതംഗസംഘം സമീപവാസിയായ അഭിലാഷിനെയും വഴികാട്ടിയായി കൂടെ കൂട്ടിയത്. നന്നായി നീന്താന്‍ അറിയാവുന്ന അഭിലാഷിന്റെ സാന്നിദ്ധ്യമാണ് സംഘത്തിന് തുണയായത്.

Facebook Comments Box

By admin

Related Post