Fri. Dec 6th, 2024

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവത്തത്

Keralanewz.com

ചെറുതോണി: കേരളത്തിന്റെ വികസനത്തില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവത്തതാണെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.

കേരളത്തിന്റെ വിദ്യഭ്യാസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ചാവറയച്ചന്‍ മുതല്‍, സ്‌കൂളുകള്‍ ആരംഭിക്കാന്‍ നേതൃത്വം നല്‍കിയ നമ്മുടെ പൂര്‍വ്വികരും, ഇപ്പോള്‍ സേവനം ചെയ്യുന്ന അദ്ധ്യാപകഅനദ്ധ്യാപകരും ഈ കണ്ണിയില്‍ പെട്ടവരാണ്. സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അദ്ധ്യാപകര്‍ ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സി യുടെ ഈ വര്‍ഷത്തെ മികച്ച അദ്ധ്യാപക അനദ്ധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ്ജ് തകിടിയല്‍, വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ വികാരി ഫാ. ഫ്രാന്‍സീസ് ഇടവക്കണ്ടം, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത പ്രസിഡന്റ് ബിനോയി മഠത്തില്‍, സെക്രട്ടറി ജിജി അബ്രഹാം, മരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി പ്രീന്‍സിപ്പാള്‍ റോയി കുര്യാക്കോസ്, മാങ്കുളം സെന്റ് മേരീസ് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആന്റണി എം റ്റി തുടങ്ങിയര്‍ സംസാരിച്ചു.കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത ഭാരവാഹികളായ സിബി വലിയമറ്റം, എം വി ജോര്‍ജ്ജ്കുട്ടി, , ഷൈനി ബേബി, ഷൈനി വി റ്റി, വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ റോസമ്മ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ സിബി കെ എസ്, ത്രേസ്യാമ്മ,ജോര്‍ജ്ജ്, മായാമോള്‍ മാത്യു, ലിന്‍സി എ സി, സിജി ജോസഫ്, ബിന്‍സി.എം.ജെ.റ്റോമി എബ്രഹാം, വര്‍ക്കി കെ ജെ, മഞ്ചു ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Facebook Comments Box

By admin

Related Post