Fri. Apr 19th, 2024

രാജ്യസഭ: മാനദണ്ഡത്തില്‍ തട്ടി തര്‍ക്കം പുതിയ മാനങ്ങളിലേക്ക്

By admin Mar 18, 2022 #kpcc #rajasabha
Keralanewz.com

തിരുവനന്തപുരം: രാജ്യസഭ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം പുതിയ മാനങ്ങളിലേക്ക്.

ഹൈകമാന്‍ഡ് നിര്‍ദേശിച്ച എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ നേതാക്കള്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ഒന്നിച്ച്‌ എതിര്‍ക്കുമ്ബോള്‍തന്നെ പകരക്കാരന്‍ ആരാകണമെന്നതിലാണ് തര്‍ക്കം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ തോറ്റവരെ കെ.പി.സി.സി ഭാരവാഹിത്വത്തിന് പരിഗണിക്കേണ്ടെന്ന മാനദണ്ഡം രാജ്യസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാലിക്കണമെന്ന ആവശ്യമാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളുടേതുള്‍പ്പെടെ നിരവധി പരാതികളാണ് ഹൈകമാന്‍ഡിലേക്ക് പ്രവഹിക്കുന്നത്. അതിനിടെ സ്ഥാനാര്‍ഥി നിര്‍ണത്തിനുള്ള മാനദണ്ഡം നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ച തലസ്ഥാനത്ത് നടക്കും.

നിയമസഭയിലേക്ക് തുടര്‍ച്ചയായി മത്സരിച്ച്‌ പരാജയപ്പെട്ട യുവനേതാവ് എം. ലിജുവിനെ സ്ഥാനാര്‍ഥിയാക്കാനാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് താല്‍പര്യം. കെ.സി. വേണുഗോപാലിനെ പിന്തുണക്കുന്ന കെ.പി.സി.സി ഭാരവാഹികളുള്‍പ്പെടെ ലിജുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ എ.ഐ.സി.സിക്ക് കത്തയച്ചു. പാര്‍ട്ടിയിലെ ‘എ’ പക്ഷം നേതാക്കളും ഈ നിലപാടിനോട് യോജിക്കുന്നു.

തെരഞ്ഞെടുപ്പിലെ പരാജയം രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് അയോഗ്യതയായി കാണേണ്ടതില്ലെന്നാണ് സുധാകരന്റെ നിലപാട്. ഈ നിലപാടിനെതിരെ പാര്‍ട്ടിയിലെ മറ്റ് ഗ്രൂപ്പുകളെല്ലാം യോജിച്ചാല്‍ അത് അദ്ദേഹം അംഗീകരിക്കുമോയെന്ന് കണ്ടറിയണം. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ‘വിശാല ഐ’ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ലിജു ഇപ്പോള്‍ സുധാകരന്‍റെ വിശ്വസ്തരില്‍ ഒരാളാണ്. സീറ്റ് മോഹിക്കുന്നവരില്‍ നല്ലപങ്കും കഴിഞ്ഞതവണ നിയമസഭയിലേക്ക് മത്സരിച്ച്‌ തോറ്റവരാണ്. തോറ്റവരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഹൈകമാന്‍ഡ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണനൊപ്പം എം.എം. ഹസന്‍, സോണി സെബാസ്റ്റ്യന്‍, ജെയ്സണ്‍ ജോസഫ് തുടങ്ങിയ പേരുകളും പാനലില്‍ ഉള്‍പ്പെടാം. തര്‍ക്കം തുടര്‍ന്നാല്‍ എ.ഐ.സി.സി വക്താവ് ഷെമ മുഹമ്മദ് ഉള്‍പ്പെടെ വനിതകളില്‍ ആരെയെങ്കിലും പരിഗണിക്കാനും സാധ്യതയുണ്ട്.

രാജ്യസഭ സ്ഥാനാര്‍ഥി: തീരുമാനം ഇന്ന് -കെ. സുധാകരന്‍​

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ്​ രാ​ജ്യ​സ​ഭ സ്ഥാ​നാ​ര്‍ഥി സം​ബ​ന്ധി​ച്ച്‌​ വെ​ള്ളി​യാ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന്​ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. സ്ഥാ​നാ​ര്‍ഥി നി​ര്‍ണ​യ​ത്തി​ല്‍ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ഹൈ​ക​മാ​ന്‍​ഡ്​ ആ​രു​ടെ പേ​രും നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും കെ. ​സു​ധാ​ക​ര​ന്‍ ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

നി​ര​വ​ധി പേ​രു​ക​ള്‍ ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ണ്ട്. ലി​ജു​വി​ന്‍റെ പേ​ര്​ അ​തി​ല്‍ ഒ​ന്നു​മാ​ത്ര​മാ​ണ്. കെ. ​മു​ര​ളീ​ധ​ര​ന്‍ സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്തു​ ന​ല്‍കി​യ​തി​ല്‍ തെ​റ്റൊ​ന്നു​മി​ല്ല. ഒ​രു നേ​താ​വ്​ പേ​പ്പ​ര്‍ എ​ടു​ത്ത്​ കാ​ണി​ച്ചാ​ല്‍ ത​ല​യാ​ട്ടു​ന്ന സം​വി​ധാ​ന​മ​ല്ല കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്. കോ​ണ്‍​ഗ്ര​സി​ല്‍ എ​ക്കാ​ല​ത്തും അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യാ​ന്‍ സ്വാ​ത​ന്ത്ര്യ​മു​ണ്ട്​. ഏ​തു​ സ്ഥാ​നാ​ര്‍​ഥി​യെ നി​ശ്ച​യി​ച്ചാ​ലും എ​തി​ര്‍ അ​ഭി​പ്രാ​യം ഉ​ണ്ടാ​കും. തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ്​ ച​ര്‍​ച്ച ആ​​രം​ഭി​ച്ച​ത്. ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും സു​ധാ​കാ​ര​ന്‍ പ​റ​ഞ്ഞു.

Facebook Comments Box

By admin

Related Post