പാലസ്തീന് പിന്തുണയുമായ് രമേശ് ചെന്നിത്തല;ഇസ്രയേല്‍ ആക്രമണത്തെ ന്യായീകരിക്കാനാവില്ല.
കോഴിക്കോട്: ഹമാസിനെ ന്യായീകരിച്ച് ചെന്നിത്തല, ഇസ്രയേലിനെ ഹമാസ് ആക്രമിച്ചതാണ് യുദ്ധത്തിന് കാരണമെന്ന് പറയാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഹമാസിന്റേത് സ്വയം പ്രതിരോധമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇസ്രയേല്‍ ആക്രമണത്തെ ന്യായീകരിക്കാൻ സാധിക്കില്ല. ഫലസ്തീനെതിരെ ഇസ്രയേല്‍ നിരന്തരം ആക്രമണം നടത്തുകയാണ്. ഫലസ്തീൻ ജനതയുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കിയത്.
ഫലസ്തീനെ പിന്തുണക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. കോണ്‍ഗ്രസ് എന്നും പൊരുതുന്ന ഫലസ്തീനൊപ്പമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
നവംബർ 23 ആം തിയതി കോഴിക്കോട്ട് വെച്ച് കെ പി സി സി സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിയെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്.
Facebook Comments Box