Thu. May 2nd, 2024

കെ .പി .സി . സി പ്രസിഡന്റ് കെ.സുധാകരന്‍ നല്‍കിയ മാനനഷ്ട കേസ്; എം.വി ഗോവിന്ദനും ദേശാഭിമാനിക്കും സമൻസ്.

Keralanewz.com

കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നല്‍കിയ മാനനഷ്ടക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് കോടതി നോട്ടീസ് നല്‍കി.

എറണാകുളം സി ജെ എം കോടതിയാണ് നോട്ടീസ് അയച്ചത്. സിപിഎം നേതാക്കളായ എം വി ജയരാജൻ, പി പി ദിവ്യ, ദേശാഭിമാനി പ്രത്രാധിപര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ജനുവരി 12ന് കോടതിയില്‍ നേരിട്ട് ഹാജരായി മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചത്.

ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് പോക്സോ കേസില്‍ കെ. സുധാകരനെതിരെ എം.വി. ഗോവിന്ദന്‍ പരാമര്‍ശം നടത്തുന്നത്. ഇതു ചോദ്യം ചെയ്താണ് സുധാകരന്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

പോക്സോ കേസിനാസ്പദമായ സംഭവം നടക്കുമ്ബോള്‍ സംഭവസ്ഥലത്ത് സുധാകരനുമുണ്ടായിരുന്നുവെന്നാണ് പരാമര്‍ശം. അതിജീവിത പറഞ്ഞുവെന്ന രീതിയിലാണ് ദേശാഭിമാനി ദിനപത്രത്തില്‍ വാര്‍ത്ത വന്നത്. എം.വി. ഗോവിന്ദന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളോടും പ്രസംഗത്തിലും പരാമര്‍ശം നടത്തി. ഇത് വലിയ വിവാദമായിരുന്നു.

അതിജീവിതയുടെ രഹസ്യമൊഴി ഉള്‍പ്പടെ എങ്ങനെ പുറത്തുവന്നുവെന്നതില്‍ വ്യക്തത വരുത്തണമെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പ്രധാനമായും സുധാകരൻ ഹരജിയില്‍ ചൂണ്ടികാട്ടിയത്.

Facebook Comments Box

By admin

Related Post