Fri. May 3rd, 2024

കെ സുധാകരനെതിരെ പരാമർശംവുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറബ്ബ്

By admin Nov 10, 2022 #iuml #kpcc
Keralanewz.com

കണ്ണൂരില്‍ ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രസ്താവനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുസ് ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്

ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണ്. ആര്‍.എസ്.എസ് അന്നും ഇന്നും ആര്‍.എസ്.എസ് തന്നെയാണെ’ന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘ഹേ റാം’ എന്നുച്ചരിച്ച്‌ മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ല. ആര്‍.എസ്.എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നുകൂടെയെന്നും അബ്ദുറബ്ബ് ചോദിക്കുന്നു.

ആര്‍.എസ്.എസിന്‍റെ മൗലികാവകാശങ്ങള്‍ക്കായി ശബ്ദിക്കാനും ശാഖകള്‍ക്ക് സംരക്ഷണം നല്‍കാനും അവര്‍ എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്ക് വില കല്‍പ്പിച്ചിട്ടുണ്ടോ?. മതന്യൂനപക്ഷങ്ങള്‍ക്കും മര്‍ദിത, പീഡിത വിഭാഗങ്ങള്‍ക്കും ജീവിക്കാനും വിശ്വസിക്കാനും ആരാധിക്കാനും പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനും വരെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ ഉന്മൂലനം ചെയ്യാന്‍ പദ്ധതിയിടുകയും ചെയ്യുന്ന ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണെന്നും പി.കെ. അബ്ദുറബ്ബ് ചോദിക്കുന്നു.

Facebook Comments Box

By admin

Related Post