Mon. May 6th, 2024

വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക് മൊ​​ബൈ​​ല്‍ വാ​​ങ്ങാ​​ന്‍ പ​​ലി​​ശ​​ര​​ഹി​​ത വാ​​യ്പ​​ക്ക്​ തു​​ട​​ക്കം

By admin Jul 4, 2021 #news
Keralanewz.com

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക് മൊ​​ബൈ​​ല്‍ വാ​​ങ്ങാ​​ന്‍ പ​​ലി​​ശ​​ര​​ഹി​​ത വാ​​യ്പ​​ക്ക്​ തു​​ട​​ക്കം കു​​റി​​ച്ച​​താ​​യും നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​നും സം​​സ്ക​​ര​​ണ​​ത്തി​​നു​​മാ​​യി ആ​​ഗ​​സ്​​​റ്റി​​ല്‍ സ​​ഹ​​ക​​ര​​ണ ക​​ണ്‍സോ​​ര്‍​​ട്യം ആ​​രം​​ഭി​​ക്കു​​മെ​​ന്നും മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​റി​​യി​​ച്ചു. ഒ​​ന്നു മു​​ത​​ല്‍ 12 വ​​രെ ക്ലാ​​സു​​ക​​ളി​​ലേ​​ക്ക് ഓ​​ണ്‍ലൈ​​ന്‍​​പ​​ഠ​​ന​​ത്തി​​ന്​ മൊ​​ബൈ​​ല്‍ ഫോ​​ണ്‍ വാ​​ങ്ങാ​​ന്‍ സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ള്‍, ബാ​​ങ്കു​​ക​​ള്‍ എ​​ന്നി​​വ വ​​ഴി പ​​ലി​​ശ​​ര​​ഹി​​ത​​വാ​​യ്പ അ​​നു​​വ​​ദി​​ക്കു​​ന്ന പ​​ദ്ധ​​തി കേ​​ര​​ള ബാ​​ങ്ക്​ വ​​ഴി​​യും ല​​ഭ്യ​​മാ​​ക്കും. 8000 വാ​​യ്പ​​യാ​​ണ്​ ല​​ക്ഷ്യം.

സം​​സ്ഥാ​​ന​​ത്താ​​കെ അ​​ധി​​കാ​​ര​​പ​​രി​​ധി​​യു​​ള്ള പു​​തി​​യ നെ​​ല്ല് സ​​ഹ​​ക​​ര​​ണ സം​​ഘം രൂ​​പ​​വ​​ത്​​​ക​​രി​​ക്കും. പാ​​ല​​ക്കാ​​ട് റൈ​​സ്മി​​ല്‍ മാ​​തൃ​​ക​​യി​​ല്‍ ര​​ണ്ട് ആ​​ധു​​നി​​ക റൈ​​സ്മി​​ല്‍ സ്ഥാ​​പി​​ക്കും. ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ളുള്ള സ​​ഹ​​കാ​​രി​​ക​​ള്‍​​ക്ക് അ​​ടി​​യ​​ന്ത​​ര​​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കാ​​നാ​​യി കേ​​ര​​ള സ​​ഹ​​ക​​ര​​ണ അം​​ഗ സ​​മാ​​ശ്വാ​​സ​​നി​​ധി പ​​ദ്ധ​​തി​​ക്ക് രൂ​​പം ന​​ല്‍​​കി.

Facebook Comments Box

By admin

Related Post