National News

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടര്‍ ആത്മഹത്യ ചെയ്തു

Keralanewz.com

യ്പൂര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടര്‍ ആത്മഹത്യ ചെയ്തു.രാജസ്ഥാനിലെ ലാല്‍സോട്ട് ആസ്ഥാനമായുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് അര്‍ച്ചന ശര്‍മ്മയാണ് ആത്മഹത്യ ചെയ്തത്.

ആശുപത്രിയിലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

പ്രസവത്തിനിടെ മരിച്ച രോഗിയുടെ കുടുംബം രോഗിയുടെ മരണത്തിന് കാരണക്കാരി ഡോക്ടറാണ് എന്ന് ആരോപിച്ച്‌ ബഹളം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അര്‍ച്ചന ശര്‍മ്മക്കെതിരെ കേസെടുത്തിരുന്നു.

കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 (കൊലപാതകശ്രമം) പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത്.

പ്രസവസമയത്ത് സംഭവിക്കാനിടയുള്ള അറിയപ്പെടുന്നതും എന്നാല്‍ അപൂര്‍വവുമായ സങ്കീര്‍ണതയായ പ്രസവാനന്തര രക്തസ്രാവം മൂലമാണ് രോഗി മരിച്ചതെന്നും ഡോക്ടര്‍മാരെ ശല്യപ്പെടുത്തരുതെന്നും പറഞ്ഞുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പും തൊട്ടടുത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്

Facebook Comments Box