Mon. Apr 29th, 2024

ഫാദർ സ്റ്റാൻ സ്വാമി: സമർപ്പണത്തിൻ്റെ ലോകമാത്യക; ജോസ് കെ മാണി

By admin Jul 5, 2021 #news
Keralanewz.com

കോട്ടയം :  ആദിവാസികൾക്കിടയിലെ  മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ.സ്റ്റാൻ സ്വാമി സമർപ്പണത്തിൻ്റെ ലോക മാതൃകയാണെന്ന്  കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.


എൺപത്തിനാലുകാരനായ ഫാ. സ്റ്റാൻ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയായിരുന്നു. അവശതയനുഭവിക്കുന്ന ആദിവാസികൾക്കു നേരെ ഉണ്ടാകുന്ന  ജനാധിപത്യ ധ്വംസനം  ചോദ്യം ചെയ്തതാണ് സ്വാമിക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റം


വനാവകാശത്തിനു   വേണ്ടി ശബ്ദിക്കുകയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണക്കുകയും അത്തരം പ്രശ്‌നങ്ങളെക്കുറിച്ചു ആഴത്തിൽ പഠിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് ഫാ. സ്റ്റാൻ സ്വാമി  അംഗീകാരം നേടിയിട്ടുള്ളത്. 

 
 രോഗം ഭേദമായി അദ്ദേഹം വളരെ വേഗം ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നാണ്  പ്രത്യാശിച്ചതെന്ന് ജോസ് പറഞ്ഞു
.

Facebook Comments Box

By admin

Related Post