Kerala News

മാസശമ്പളം കിട്ടിയില്ല, കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് തുടങ്ങി, സമരക്കാരുടെ ശമ്പളം തടയും

Keralanewz.com

തിരുവനന്തപുരം: ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ ഒരുവിഭാഗം തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം.സമരം ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജു വ്യാഴാഴ്ച വൈകീട്ട് അനുരഞ്ജനചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സമരം നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കില്ല.


ഐ.എന്‍.ടി.യു.സി. ഉള്‍പ്പെട്ട ടി.ഡി.എഫ്., ബി.എം.എസ്., എ.ഐ.ടി.യു.സി. എന്നിവരാണ് സമരത്തിലുള്ളത്. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്റെ ബസുകളെയും ജോലിക്കു ഹാജരാകുന്ന ജീവനക്കാരെയും തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകള്‍ വ്യക്തമാക്കി.


സി.ഐ.ടി.യു. സമരത്തിന് ഇല്ലാത്തതിനാല്‍ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് എം.ഡി. ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി

Facebook Comments Box