Sun. May 5th, 2024

പാത ഇരട്ടിപ്പിക്കൽ അഭിമാനകരം: ജോസ് കെ. മാണി എം.പി

By admin May 30, 2022 #news
Keralanewz.com

കോ​​​ട്ട​​​യം: കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റ്റ​​​വും അ​​​ധി​​​കം യാ​​​ത്രാ​​​തി​​​ര​​​ക്കു​​​ള​​​ള മേ​​​ഖ​​​ല​​​യാ​​​യ മു​​​ള​​​ന്തു​​​രു​​​ത്തി മു​​​ത​​​ൽ ചി​​​ങ്ങ​​​വ​​​നം വ​​​രെ​​​യു​​​ള്ള പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​ച്ചത് അ​​ഭി​​മാ​​നകര​​മാ​​ണെ​​ന്നു ജോ​​സ് കെ. ​​മാ​​ണി എം​​പി. 2009ൽ ​​​കോ​​​ട്ട​​​യം പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ത്തെ പ്ര​​​തി​​​നി​​​ധി​​​ക​​​രി​​​ച്ച​​​തു മു​​​ത​​​ൽ ഇ​​തി​​നു വേ​​ണ്ടി പ്ര​​യ​​ത്നി​​ച്ചി​​രു​​ന്നു. തീ​​​ർ​​​ഥാ​​​ട​​​ക-വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര ഭൂ​​​പ​​​ട​​​ത്തി​​​ൽ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ ശ​​​ബ​​​രി​​​മ​​​ല​​​യും ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​വും കു​​​മ​​​ര​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന കോ​​​ട്ട​​​യ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​ കൊ​​ണ്ടു​​വ​​രാ​​നാ​​യ​​താ​​ണ് ഗു​​ണ​​ക​​ര​​മാ​​യ​​ത്


ലോ​​​ക്സ​​​ഭാ അം​​​ഗ​​​ത്വം ഒ​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ മു​​​ള​​​ന്തു​​​രു​​​ത്തി മു​​​ത​​​ൽ ഏ​​​റ്റു​​​മാ​​​നൂ​​​ർ വ​​​രെ​​​യു​​​ള്ള പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു. 2019 മു​​​ത​​​ൽ തോ​​​മ​​​സ് ചാ​​​ഴി​​​കാട​​​ൻ എം​​​പി​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ ഇ​​​പ്പോ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
പാ​​​ത​​​യി​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ലി​​​നൊ​​​പ്പം മു​​​ള​​​ന്തു​​​രു​​​ത്തി, കാ​​​ഞ്ഞി​​​ര​​​മ​​​റ്റം, പി​​​റ​​​വം റോ​​​ഡ്, വൈ​​​ക്കം റോ​​​ഡ്, കു​​​റു​​​പ്പു​​​ന്ത​​​റ, ഏ​​​റ്റു​​​മാ​​​നൂ​​​ർ, ചി​​​ങ്ങ​​​വ​​​നം എ​​​ന്നീ ഏ​​​ഴു റെ​​​യി​​​ൽ​​​വേ ​സ്റ്റേ​​​ഷ​​​നു​​​ക​​​ളെ​​​യാ​​​ണ് ആ​​​ദ​​​ർ​​​ശ് സ്റ്റേ​​​ഷ​​​ന്‍റെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നും സാ​​​ധി​​​ച്ചു. കു​​​മാ​​​ര​​​ന​​​ല്ലൂ​​​ർ, മൂ​​​ലേ​​​ടം മേ​​​ൽ​​​പ്പാ​​​ല​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി. കാ​​​രി​​​ത്താ​​​സ് മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. കെ.​​​കെ റോ​​​ഡ്, റ​​​ബ​​​ർ ബോ​​​ർ​​​ഡ്, ആ​​​പ്പാ​​​ഞ്ചി​​​റ, കു​​​റു​​​പ്പന്ത​​​റ, വൈ​​​ക്കം റോ​​​ഡ്, അ​​​തി​​​ര​​​ന്പു​​​ഴ, ചി​​​ങ്ങ​​​വ​​​നം തു​​​ട​​​ങ്ങി​​​യ മേ​​​ൽ​​​പ്പാ​​​ല​​​ങ്ങ​​​ളും വീ​​​തി കൂ​​​ട്ടി പു​​​ന​​​ർ​​​നി​​​ർ​​​മി​​​ച്ചു. 27.52 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ 13 മീ​​​റ്റ​​​ർ വീ​​​തി​​​യി​​​ൽ പു​​​തി​​​യ മേ​​​ൽ​​​പ്പാ​​​ലം നാ​​​ഗ​​​ന്പ​​​ട​​​ത്തു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി​​​യ​​​ത് ജ​​​ന​​​പ്ര​​​തി​​​നി​​​ധി എ​​​ന്ന നി​​​ല​​​യി​​​ൽ സ​​​ന്തോ​​​ഷം ന​​​ൽ​​​കു​​​ന്നു

കോ​​​ട്ട​​​യം റെ​​യി​​​ൽ​​​വെ സ്റ്റേ​​​ഷ​​​നി​​​ൽ 20 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണം ന​​ട​​ക്കു​​ന്നു. 1.65 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ആ​​​ധു​​​നി​​​ക മ​​​ൾ​​​ട്ടി​​​ലെ​​​വ​​​ൽ പാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും പൂ​​​ർ​​​ത്തി​​​യാ​​​യി. ര​​​ണ്ടാം ക​​​വാ​​​ട​​​ത്തി​​​ന്‍റെ നി​​​ർ​​മാ​​​ണ​​​വും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത വി​​​ക​​​സ​​​ന നേ​​​ട്ട​​​ത്തി​​​ലേ​​​ക്കാ​​​ണ് കോ​​​ട്ട​​​യ​​​ത്തെ റെ​​​യി​​​ൽ​​​വേ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ജോ​​​സ് കെ.​ ​​മാ​​​ണി പ​​​റ​​​ഞ്ഞു.

Facebook Comments Box

By admin

Related Post