ഇന്ത്യക്കാരുടെ ബഹിഷ്ക്കരണം ; തുര്‍ക്കിയ്‌ക്കും , അസര്‍ബൈജാനും നഷ്ടം 4000 കോടി : തുര്‍ക്കി പൗരന്മാര്‍ക്ക് താമസ സൗകര്യം നല്‍കില്ലെന്ന് ഗോവയിലെ ഹോട്ടല്‍ ഉടമകള്‍
ന്യൂഡല്‍ഹി : ഇന്ത്യക്കെതിരെയുള്ള നീക്കത്തില്‍ പാകിസ്ഥാന് പിന്തുണയുമായി നിന്ന തുർക്കിയെ ബഹിഷ്ക്കരിക്കുകയാണ് ഇന്ത്യൻ വിനോദസഞ്ചാരികള്‍ .
വ്യവസായി ഹർഷ് ഗോയങ്ക അടക്കം നിരവധി പ്രമുഖരാണ് തുർക്കിയെ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തത് .
നിരവധി ഇന്ത്യൻ ട്രാവല്‍ കമ്ബനികളും തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേയ്‌ക്കുള്ള ബുക്കിംഗുകള്‍ നിർത്തിവച്ചു. ഇത്തരത്തില്‍ ബഹിഷ്ക്കരണം തുടർന്നാണ് ഇരു രാജ്യങ്ങള്‍ക്കും 4000 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവില്‍ 50% കുറവുണ്ടാകും. കഴിഞ്ഞ വർഷം ഇന്ത്യക്കാരായ വിനോദസഞ്ചാരികളില്‍ നിന്ന് തുർക്കിക്കും അസർബൈജാനും ലഭിച്ചത് 4,000 കോടിയിലധികം രൂപയാണ് . അവർക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായി , അവരുടെ സമ്ബദ്‌വ്യവസ്ഥ മെച്ചപ്പെട്ടു.ഹോട്ടലുകള്‍, വിവാഹങ്ങള്‍, വിമാനങ്ങള്‍ എന്നിവ വർദ്ധിപ്പിച്ചു. ഇന്ന്, ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇതില്‍ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോർട്ട്.
ബഹിഷ്ക്കരണത്തെ പിന്തുണച്ചാണ് ഹർഷ ഗോയങ്കയുടെ പ്രതികരണം .’ ഇന്ത്യയിലും ലോകത്തും ധാരാളം മനോഹരമായ സ്ഥലങ്ങളുണ്ട്. ദയവായി ഈ 2 സ്ഥലങ്ങള്‍ ഒഴിവാക്കുക.ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു. “ജയ് ഹിന്ദ്,” അദ്ദേഹം X-ല്‍ എഴുതി.
സാഹചര്യത്തില്‍ തുർക്കിയുടെ നിസ്സഹകരണ നിലപാട് കാരണം, ഗോവയിലെ തുർക്കി പൗരന്മാർക്ക് താമസ സേവനങ്ങള്‍ നല്‍കില്ലെന്ന് ഗോവയിലെ ഹോം സ്റ്റേകളും, ഹോട്ടലുകളും പ്രഖ്യാപിച്ചു .’ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തോടൊപ്പം നില്‍ക്കും. ജയ് ഹിന്ദ്.’ ഹോട്ടലുടകള്‍ പറഞ്ഞു.