Kerala News

വേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ മറ്റന്നാൾ തുറക്കും

Keralanewz.com

തിരുവനന്തപുരം∙ വേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ മറ്റന്നാൾ തുറക്കും. കോവിഡിന്റെ അതിതീവ്ര‍ഘട്ടം പിന്നിട്ട് വിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്. 42.90 ലക്ഷം കുട്ടിക‍ളാണു സ്കൂളുകളിൽ എത്തുന്നത്. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം മറ്റന്നാൾ രാവിലെ 9.30നു കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഇത്തവണ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണം ഇന്നു വൈകിട്ടോടെ ലഭ്യമാകുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പാ‍ഠ പുസ്തക അച്ചടിയും യൂണിഫോം വിതരണവും അന്തിമഘട്ടത്തിലാണ്. വിദ്യാകി‍രൺ പദ്ധതിയുടെ ഭാഗമായുള്ള 75 കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 3.30നു വട്ടിയൂർക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും. എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15നും ഹയർ സെക്കൻഡറി ഫലം 20നും പ്രസിദ്ധീകരിക്കും

Facebook Comments Box