Kerala News

നടി ഷംന കാസിം വിവാഹിതയാവുന്നു, വരൻ ഷാനിദ് ആസിഫ് അലി

Keralanewz.com

ടി ഷംന കാസിം വിവാഹിതയാവുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. താരം തന്നെയാണ് വിവാഹനിശ്ചയ വാർത്ത ആരാധകരുമായി പങ്കുവച്ചത്. 

https://www.instagram.com/p/CeQBKYSDO1k/?utm_source=ig_web_copy_link

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ‘കുടുംബത്തിന്റെ അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണ്, ഇപ്പോൾ ഇത് ഒഫീഷ്യലായി.’- എന്ന അടിക്കുറിപ്പിലാണ് ഷാനിദിനൊപ്പമുള്ള  വിവാഹനിശ്ചയ ഫോട്ടോ താരം പങ്കുവച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഷംനയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു.  തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. പൂർണ എന്നാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ഷംന അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം 33ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് താരം വിവാഹ വാർത്ത പങ്കുവയ്ക്കുന്നത്

Facebook Comments Box