Kerala News

ചവറയില്‍ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരന്‍ മണ്ണെണ്ണ കുടിച്ചു മരിച്ചു

Keralanewz.com

കൊല്ലം: ചവറയില്‍ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരന്‍ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷ് ആണ് മരിച്ചത്.ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.അടുക്കളയില്‍ കുപ്പിയിലിരുന്ന മണ്ണെണ്ണ കുട്ടി ആരും കാണാതെ കുടിക്കുകയായിരുന്നു.പിന്നീട് ഛര്‍ദ്ദിച്ച്‌ കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഐശ്വര്യ സഹോദരിയാണ്

Facebook Comments Box