Wed. Apr 24th, 2024

ബൈക്ക് ട്രാന്‍സ്ഫോര്‍മറിലേക്ക് പതിച്ച സംഭവം: മൂന്ന് യുവാക്കളുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തു

By admin Jun 16, 2022 #news
Keralanewz.com

കട്ടപ്പന: കട്ടപ്പന വെള്ളയാംകുടിയില്‍ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാന്‍സ്ഫോര്‍മര്‍ വേലിക്കുള്ളില്‍ പതിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തു.

അമിത വേഗത്തില്‍വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട്​ ട്രാന്‍സ്‌ഫോമറി‍െന്‍റ സുരക്ഷ വേലിക്കുള്ളില്‍ ഉയര്‍ന്നുവീഴുകയായിരുന്നു. ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പന്‍കോവില്‍ സ്വദേശി നിഥിന്‍ ബിജു എന്നിവരുടെ ലൈസന്‍സാണ് സസ്പെന്‍ഡ്​ ചെയ്തത്

Facebook Comments Box

By admin

Related Post

You Missed