Thu. Mar 28th, 2024

മറ്റൊരു പാർട്ടിയിൽ കൂടി ആഭ്യന്തര കലഹം ഉണ്ടാക്കി പിജെ ജോസെഫ് പിളർപ്പിനെ സ്‌നേഹിക്കുന്നവൻ എന്ന പേരിനു അർഹനായി . ഫ്രാൻസിസ് ജോർജിനെ ജോസഫ് ഗ്രൂപ്പിൽ ലയിപ്പിക്കാൻ ശ്രമം . ഡോക്ടർ കെ സി ജോസെഫ് – ആൻ്റണി രാജു വിഭാഗം ശ്കതമായ എതിർപ്പുമായി രംഗത്ത് .

Keralanewz.com

കോതമംഗലം : കേരളാ കോൺഗ്രെസ്സുകളിലെ പിളർപ്പിനെ സ്‌നേഹിക്കുന്നവൻ എന്ന ഇരട്ടപ്പേരിന് അർഹനാവുക ആണ് , ഇൻ ചാർജ് ഓഫ് ചെയർമാൻ പിജെ ജോസഫ് . ഓരോ ആഴ്ചയിലും ഓരോ പാർട്ടികളിൽ വിഷയമുണ്ടാക്കി പിളർപ്പ് ഉണ്ടാക്കുക എന്നതാണ് ഇപ്പോൾ പിജെ ജോസഫ് സ്വീകരിച്ചിരിക്കുന്ന നിലപാട് . കഴിഞ്ഞ ആഴ്ചയിൽ മുൻ മന്ത്രി അന്തരിച്ച ടി എം ജേക്കബിന്റെ പാർട്ടി പിളർത്തി , ജോണി നെല്ലൂരിനെ ആണ് ജോസഫ് ഗ്രൂപ്പിൽ ലയിപ്പിച്ചത് . ലയന സമ്മേളനം മാർച്ചു മാസം നടക്കുവാൻ ഇരിക്കെ ഇടതു പക്ഷത്തെ കേരളാ കോൺഗ്രസ് ആയ ജനാതിപത്യ കേരളാ കോൺഗ്രസിലെ ഫ്രാൻസിസ് ജോർജിനെ കൂടെ കൂട്ടുവാൻ ഉള്ള ശ്രമം ആണ് ശ്രീ പിജെ ജോസെഫ് നടത്തിയിരിക്കുന്നത് . ജോണി നെല്ലൂരിന്‌ മൂവാറ്റുപുഴ ആണെങ്കിൽ ഫ്രാൻസിസ് ജോർജിന് വാഗ്ദാനം നൽകിയിരിക്കുന്നത് ചങ്ങനാശേരി അല്ലെങ്കിൽ കോതമംഗലം സീറ്റ് ആണ് . ഈ ചർച്ചക്ക് നേതൃത്വം നല്കിയതാവട്ടെ ഒരു വിവാദ മെത്രാനും ആണെന്നുള്ളത് വിരോധാഭാസം ആണ് . കോതമംഗലം സീറ്റിൽ നിലവിൽ മത്സരിക്കുന്ന ടീ യു കുരുവിളയും , തുടർന്ന് മത്സരിക്കാൻ ഉടുപ്പ് തൈപ്പിച്ചിരിക്കുന്ന ഷിബു തെക്കുംപുറവും അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുക ആണ് . ഷിബു തെക്കുംപുറവും , മോൻസ് ജോസഫും ഫ്രാൻസിസ് ജോർജിൻ്റെ വരവിനെ ശക്തമായി എതിർക്കുക ആണെന്നുള്ളതാണ് , പിജെ ജോസഫ് നേരിടുന്ന ഏക വെല്ലുവിളി . കഴിഞ്ഞ ഒരു മാസമായി ഫ്രാൻസിസ് ജോർജുമായി നടന്ന ചർച്ചകളെ മോൻസ് ജോസഫ് എതിർത്തിരുന്നു . ആയതിനാൽ തന്നെ ഇലക്ഷൻ കമ്മീഷനിൽ നടക്കുന്ന കേസിലേക്കുള്ള പണം നൽകുന്നതിൽ നിന്ന് പോലും അദ്ദേഹം ഒഴിവായി പോയി എന്നതാണ് ജോസെഫ് ഗ്രൂപ്പ് വൃന്ദങ്ങളിൽ ചർച്ചാ വിഷയം .

എന്നാൽ ഫ്രാൻസിസ് ജോർജാവട്ടെ പി ജെ ജൊസെഫിന്റെ സമ്മർദ്ദത്തെ അതി ജീവിക്കുവാൻ കഴിയാത്ത അവസ്ഥയിൽ ആണ്. ആൻ്റണി രാജു അടക്കമുള്ള നേതാക്കൾ ശക്തമായ എതിർപ്പിൽ ആണ് . ജനാതിപത്യ കേരളാ കോൺഗ്രസിൽ തർക്കം മൂത്തതിനാൽ ഫ്രാൻസിസ് ജോർജ് ഫോൺ ഓഫ് ആക്കി ധ്യാനം കൂടുവാൻ പോയിരിക്കുക ആണെന്നുള്ളതാണ് ജനാതിപത്യ കേരള കോൺഗ്രസിനെ കുഴക്കുന്നത് . ബുധനാഴ്ചയോടു കൂടി കാര്യത്തിൽ തീരുമാനമായേക്കുമെന്നും ജോസഫ് വിഭാഗം കരുതുന്നു .

ചുരുക്കത്തിൽ അസംപ്‌തൃപ്തരുടെ ഒരു കൂട്ടമായി ജോസഫ് ഗ്രൂപ്പ് മാറുകയാണ് .സി എഫ് തോമസ് , ജോണി നെല്ലൂർ , ടി യു കുരുവിള , തോമസ് ഉണ്ണിയാടൻ , വിക്ടർ തോമസ് , ഷിബു തെക്കുംപുറം , ജോയ് എബ്രഹാം, സാജൻ ഫ്രാൻസിസ് , വി ജെ ലാലി തുടങ്ങിയ ആളുകളെ മൗഴുവൻ പിടിച്ചു നിർത്തിയിരിക്കുന്നത് സീറ്റ് നൽകാം എന്ന് പറഞ്ഞാണ് . എന്നാൽ മത്സരിക്കാൻ 3 സീറ്റ് മാത്രമുള്ള ജോസഫ് വിഭാഗം യു ഡീ എഫിൽ നിന്ന് ഈ സീറ്റുകൾ എല്ലാ എങ്ങനെ വാങ്ങിച്ചെടുക്കും എന്നതാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രധാന വിഷയം . 2011 ഇൽ പോലും മത്സരിക്കുവാൻ സീറ്റ് വാങ്ങി നൽകാത്ത ജോസെഫ് ഇത്രയും ദുർബലമായ അവസ്ഥയിൽ , എങ്ങനെ സീറ്റ് നൽകും എന്നാണ് ഡോക്ടർ കെ സി ജോസഫ് അടക്കമുള്ള നേതാക്കൾ ചോദിക്കുന്നത് . അണികൾ ഇല്ലാത്ത ജോസെഫ് എടുക്കാ ചരക്കുകൾ ആയ ചില വ്യക്തികളുടെ അടിമയായി പോയി എന്നും ജനാതിപത്യ കേരള കോൺഗ്രസ്‌ നേതാക്കൾ ആരോപിക്കുന്നു. പിജെ ജോസഫിനെതിരെ രൂക്ഷമായ ഭാഷയിൽ ഇന്നലെ ഡോക്ടർ കെസി ജോസഫും ആന്റണി രാജുവും പ്രതികരിച്ചത്.

Facebook Comments Box

By admin

Related Post