Kerala News

മോഷ്ടിച്ച ബൈക്കിലെത്തി മോഷണം; പ്രതികള്‍ പിടിയില്‍

Keralanewz.com

കാക്കനാട്: മോഷ്ടിച്ച ബൈക്കിലെത്തി അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍.

കൊച്ചിന്‍ യൂനിവേഴ്സിറ്റിക്ക് സമീപം ചങ്ങമ്ബുഴ നഗര്‍ കുടിയിരിക്കല്‍ കിഴക്കേക്കര ലൈനില്‍ താമസിക്കുന്ന ഞാറക്കാട്ടില്‍ വീട്ടില്‍ സി.പ്രവീണ്‍ (18), കളമശ്ശേരി എന്‍.എ.ഡിക്ക് സമീപം നൊച്ചിമ ചാലപ്പള്ളി അമ്ബലമുക്ക് റോഡില്‍ താമസിക്കുന്ന വട്ടമലയില്‍ വീട്ടില്‍ ഷാലോം ഷാജി (19) എന്നിവരാണ് തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്.

ചൊവ്വാഴ്ച പുലര്‍ച്ച 12.30 മണിയോടെ ഇടപ്പള്ളി ടോള്‍ മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം. താമസസ്ഥലത്തേക്ക് പോവുകയായിരുന്ന അസം സ്വദേശികളെ ബൈക്ക് വട്ടംവെച്ച്‌ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുകയുമായിരുന്നു. ബഹളംകേട്ട് ആളുകള്‍ കൂടിയതോടെ ഇരുവരും ബൈക്കില്‍ കടന്നുകളയുകയും ചെയ്തു.

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പിക്കുകയും ഭീഷണിപ്പെടുത്തി സ്കൂട്ടര്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ഇരുവരെയും കഴിഞ്ഞവര്‍ഷം തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കാക്കര സി.ഐ ആര്‍. ഷാബു, എസ്.ഐമാരായ പി.ബി. അനീഷ്, എന്‍.ഐ. റഫീഖ്, ബിനു, എ.എസ്.ഐ കുര്യാക്കോസ്, സീനിയര്‍ സി.പി.ഒ ഷാന്‍റോ, അയ്യപ്പദാസ്, ഷിബിന്‍, രാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്

Facebook Comments Box