Sun. May 12th, 2024

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയായ ആഫ്രിക്കയിലെ ഘാനാ സ്വദേശി ക്രിസ്ത്യൻ യൂഡോയെ കരുനാഗപ്പള്ളി പൊലീസ് പിടിയിൽ

By admin Jun 29, 2022 #news
Keralanewz.com

കൊല്ലം: രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയായ ആഫ്രിക്കയിലെ ഘാനാ സ്വദേശി ക്രിസ്ത്യൻ യൂഡോയെ കരുനാഗപ്പള്ളി പൊലീസ് പിടിയിൽ. സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ബംഗളൂരു സർജാപുരയിൽ മഫ്തിയിൽ എത്തിയ പൊലീസ് സംഘം യൂഡോയെ വളഞ്ഞപ്പോൾ ആക്രമിക്കാനെത്തിയവർക്ക് നേരെ കരുനാഗപ്പള്ളി സിഐ ജി ഗോപകുമാർ അവർക്ക് നേരെ തോക്കു ചൂണ്ടി വിരട്ടി. വെടി പൊട്ടുമെന്ന് മനസ്സിലായതോടെ സംഘാംഗങ്ങൾ പേടിച്ചു ഓടി രക്ഷപെടുകയായിരുന്നു.

മൂന്നാഴ്ച മുൻപാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കേരളപുരം സ്വദേശിയായ അജിത് എന്ന യുവാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് ഇടപാടുകാരുടെ ശൃഖലയെപറ്റി പൊലീസിന് മനസ്സിലാക്കാൻ കഴിഞ്ഞത്. അജിത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ നഴ്സിങ് പഠനം നടത്തുന്ന അൽത്താഫ് ആണ് ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയത് എന്ന് പൊലീസ് മനസിലാക്കി. അൽത്താഫിനെ അറസ്റ്റ് ചെയ്തപ്പോൾ പാലക്കാട് സ്വദേശിയും ബാംഗ്ലൂരിൽ നഴ്സിങ് വിദ്യാർത്ഥിയുമായ അൻവർ ആണ് വിദേശികളുമായി നേരിട്ട് ഇടപാട് നടത്തുന്നതെന്ന് പൊലീസ് മനസ്സിലാക്കി. അൻവറിനെ പൊലീസ് തന്ത്രപരമായി ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തു. അൻവറാണ് യൂഡോയെ പറ്റിയുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്. യൂഡോയെ പിടികൂടാൻ അത്ര എളുപ്പമല്ലെന്ന് പൊലീസിന് മനസ്സിലായി. ഇതോടെ കേരളത്തിലേക്ക് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന കണ്ണിയായ യൂഡോയെ പിടികൂടാൻ കരുനാഗപ്പള്ളി സിഐയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം പൊലീസ് ഉറക്കമിളച്ചുള്ള പരിശ്രമത്തിലായിരുന്നു. അങ്ങനെയാണ് അൻവറിനെ മുൻപിൽ നിർത്തി പൊലീസ് കളി തുടങ്ങിയത്

Facebook Comments Box

By admin

Related Post

You Missed