International NewsKerala News

ഫൊക്കാന കൺവൻഷൻ ജോസ്.കെ.മാണി എം. പി ഉദ്ഘാടനം ചെയ്തു ;ഒർലാണ്ടോ ഉത്സവത്തിമിർപ്പിൽ

Keralanewz.com

ഒർലാണ്ടോ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ പത്തൊമ്പതാമത് ഫൊക്കാന കൺവൻഷൻ ജോസ് കെ. മാണി എം. പി. ഉദ്ഘാടനം ചെയ്തു.

ലോക മലയാളി സംഘടനകൾക്ക് എന്നും മാതൃകയാക്കാവുന്ന സംഘടനയാണ് ഫൊക്കാനായെന്നും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജോൺ ബ്രിട്ടാസ് എം. പി. ,ഗോപിനാഥ് മുതുകാട് ,വർക്കല കഹാർ ,ജോർജ് കള്ളിവയലിൽ ,ഫാ.ഡേവിസ് ചിറമേൽ ,ദിനേശ് പണിക്കർ തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യത്തിൽ കൺവൻഷൻ ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുകയാണ്.ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സജിമോൻ ആന്റണി ,കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ ,എക്സിക്യു്ട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു കുളങ്ങര, മാമൻ സി ജേക്കബ് ,പോൾ കറുകപ്പിള്ളിൽ , ആനി പോൾ ,കലഷഹി തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു

Facebook Comments Box