Kerala News

പ്രായം കുറഞ്ഞ മേയറും പ്രായം കുറഞ്ഞ എംഎൽഎയും;ആര്യയുടെയും സച്ചിന്റെയും വിവാഹ തീയതി നിശ്ചയിച്ചു

Keralanewz.com

മേയർ ആര്യാ രാജേന്ദ്രന്റെയും  സച്ചിൻ ദേവ് എംഎൽഎയുടെയും  വിവാഹം സെപ്റ്റംബർ നാലിന്. തിരുവനന്തപുരം എകെജി ഹാളിലാകും വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. വിവാഹത്തെ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷനും നടക്കും. 

മാർച്ച് 6നാണ് ഇരുവരുടെയും വിവാഹ നിശ്ചയം എകെജി സെന്ററിൽ  വെച്ച് നടന്നത്. ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ.21-ാം വയസിലാണ് ആര്യ തലസ്ഥാനത്തിന്റെ മേയർ പദവിയിലെത്തിയത്. അന്ന് തന്നെ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ആര്യ

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ ദേവ്. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്നാണ് സിച്ചിൻ ദേവ് വിജയിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ എസ്എഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിൻ

Facebook Comments Box