Kerala News

ഹൃദയാഘാതം: കാഞ്ഞിരപ്പള്ളി സ്വദേശി ജുബൈലില്‍ മരണപ്പെട്ടു; വേര്‍പാട് വീടെന്ന സ്വപ്‍നം പൂര്‍ത്തിയാകും മുമ്ബേ

Keralanewz.com

ജിദ്ദ: കിഴക്കന്‍ സൗദിയിലെ എണ്ണ നഗരമായ ജുബൈലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരണപ്പെട്ടു. കോട്ടയം, കാഞ്ഞിരപ്പള്ളി, കൊടുവന്താനം, കുന്നുംപുറത്ത് വീട്ടില്‍ ഷാജി (55) ആണ് മരിച്ചത്.

പതിനേഴ് വര്‍ഷങ്ങളായി ജുബൈലില്‍ ഒരു സ്വകാര്യ കമ്ബനിയില്‍ ഡ്രൈവറായിരുന്നു ഇദ്ദേഹം.

ഭാര്യ: നജുമുന്നിസ. മക്കള്‍: ആദില്‍ മുബാറക്ക്, ആബിയ സൈനു, അലിഹ സൈനു.

വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷാജി ആശുപത്രിയില്‍ പോയിരുന്നെങ്കിലും പ്രാഥമിക ചികിത്സക്ക് ശേഷം മടങ്ങിയിരുന്നു. വൈകീട്ട് സ്കാന്‍ ചെയ്യാന്‍ വേണ്ടി ആശുപത്രിയിലേക്ക് കൂടെ പോകാനെത്തിയ കമ്ബനി ഡ്രൈവര്‍ ഷാജിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പൊലീസ് എത്തി ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഖബറടക്കാന്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

സ്വന്തം വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു പതിനേഴ് വര്‍ഷത്തെ പ്രവാസ ജീവിതത്തിലുടനീളം ഷാജി. ഇതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നാലര വര്‍ഷങ്ങളായി നാട്ടില്‍ പോയിട്ട്. പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് വാടക വീട്ടില്‍ കഴിയുകയായിരുന്ന ഷാജിയുടെ കുടുംബം ഇയ്യിടെ താമസം മാറിയിരുന്നു. വീടിന്റെ വാടകയും കുടുംബത്തിലെ ചെലവും കുട്ടികളുടെ പഠനവും എല്ലാറ്റിനും കൂടി ഡ്രൈവര്‍ ജോലിയില്‍ നിന്നുള്ള വരുമാനം മതിയാകാതെ വന്നപ്പോഴാണ് പണി തീരുന്നത് കാക്കാതെ കുടുംബം താമസം മാറിയത്

Facebook Comments Box