Thu. May 2nd, 2024

ചേ​ർ​പ്പു​ങ്ക​ൽ സ​മാ​ന്ത​രപാ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു

By admin Jul 26, 2022 #news
Keralanewz.com

ചേർപ്പുങ്കൽ: ചേ​ർ​പ്പു​ങ്ക​ൽ സ​മാ​ന്ത​ര പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ബീ​മു​ക​ളു​ടെ കോ​ണ്‍​ക്രീ​റ്റിം​ഗാ​ണ് ആ​രം​ഭി​ച്ച​ത്.

ഒ​രു മാ​സം മു​ന്പ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പി​ല്ല​ർ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നോ​ടു ചേ​ർ​ന്ന് അ​ടി​വ​ശം മ​ണ്ണു​മാ​റ്റി​യ​പ്പോ​ൾ മേ​ൽ​വ​ശ​ത്തെ മ​ണ്ണ് ഇ​ള​കി​പ്പോ​യി​രുന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നി​ല​വി​ലെ പാ​ല​ത്തി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നിരോ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മ​ണ്ണു​മാ​റ്റ​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ബീ​മി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തു​ന്നത്

ആ​ദ്യ ബീ​മി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. പ​ത്തു ദി​വ​സ​ത്തി​ന​കം ര​ണ്ടാ​മ​ത്തെ​യും തു​ട​ർ​ന്ന് പ​ത്തു ദി​വ​സ​ത്തി​ന​കം മൂ​ന്നാ​മ​ത്തെ​യും ബീ​മി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന് പ​ഴ​യ പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം 15 മു​ത​ൽ ഒ​രു വ​രി ഗ​താ​ഗ​തം സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​തേ​സ​മ​യം, പാ​ലം​പ​ണി ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണെ​ന്നും നി​ർ​മാ​ണ​ത്തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ഴ​യ പാ​ലം എ​ത്ര​യും പെ​ട്ടെ​ന്നു ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നു​മാ​ണു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം

Facebook Comments Box

By admin

Related Post