Kerala News

ദേശീയ അവാര്‍ഡ് ഫെയിം അപര്‍ണ്ണ ബാലമുരളി,കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Keralanewz.com

ദേശീയ അവാര്‍ഡ് ഫെയിം അപര്‍ണ്ണ ബാലമുരളി,കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്,ജാഫര്‍ ഇടുക്കി, ചന്തുനാഥ്,ഷാജു ശ്രീധര്‍,ജയന്‍ ചേര്‍ത്തല,ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഏ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു.
വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക്
ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരുന്നു.
എഡിറ്റര്‍-ജിതിന്‍ ഡി കെ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍,റിനോഷ്

Facebook Comments Box