Kerala News

സംസ്ഥാന വനിതാ കമ്മീഷനും ഉഴവൂർ ഗ്രാമഞ്ചായത്തും സംയുക്തമായി സ്ത്രീസൗഹൃദകേരളം സെമിനാർ സംഘടിപ്പിച്ചു

Keralanewz.com

ഉഴവൂർ ഗ്രാമപഞ്ചായത്തും സംസ്ഥാന വനിതാ കമ്മിഷൻ നും സംയുക്തമായി സ്ത്രീസൗഹൃദ കേരളം എന്നാ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.ഉഴവൂർ ഗ്രാമഞ്ചായത് വൈസ് പ്രസിഡന്റ്‌ ശ്രീമതി ഏലിയാമ്മ കുരുവിളയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ശ്രീമതി ഇ എം രാധ സെമിനാർ നയിച്ചു

എസ് ബിജു ചർച്ചകൾക്ക് നേതൃത്വം നൽകി.ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ് ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്‌കുമാർ സ്വാഗതം ആശംസിച്ചു. മെമ്പർ ശ്രീനി തങ്കപ്പൻ കൃതജ്ഞത അറിയിച്ചു.60 ഓളം പേര് പങ്കെടുത്ത സെമിനാർ ഉച്ചയോടെ അവസാനിച്ചു.

Facebook Comments Box