Fri. Apr 19th, 2024

വിദ്യാതരംഗിണി വായ്പ പദ്ധതി നിർത്തിവെച്ചു

By admin Jul 14, 2021 #news
Keralanewz.com

കോന്നി (പത്തനംതിട്ട)

: കേരള ബാങ്കിന്റെ പലിശരഹിത വിദ്യാതരംഗിണി വായ്പ പദ്ധതിക്ക്‌ റിസർവ് ബാങ്കിന്റെ വിലക്ക്. ഇതേത്തുടർന്ന് ഇൗ വായ്പ പദ്ധതി നിർത്തിവെച്ചുകൊണ്ട് കേരള ബാങ്ക് ബ്രാഞ്ച് മാനേജർമാർക്ക് തിങ്കളാഴ്ച വൈകീട്ട് അടിയന്തര സന്ദേശമെത്തി.

1000 കുട്ടികൾക്ക് മൊബൈൽഫോൺ വാങ്ങാൻ 10,000 രൂപ നൽകുന്നതായിരുന്നു പദ്ധതി.

ഒാരോ ബ്രാഞ്ചിൽനിന്ന്‌ 10 പേർക്കുവീതം നൽകാനായിരുന്നു തീരുമാനം. പലിശരഹിതവും ജാമ്യമില്ലാത്തതുമായ ഇൗ വായ്പയ്ക്ക് 24 മാസമാണ് തിരിച്ചടവ് കാലാവധി. തവണ കുടിശ്ശിക വരുത്തുന്നവർക്ക് 12 ശതമാനം പിഴപ്പലിശ നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

കേരള ബാങ്ക് ഇപ്പോൾ റിസർവ്‌ ബാങ്കിന്റെ നിയന്ത്രണത്തിലാണ്. റിസർവ് ബാങ്കിന്റെ വ്യവസ്ഥയനുസരിച്ച് ജാമ്യവും പലിശയുമില്ലാതെ വായ്പകൾ നൽകാൻ കഴിയില്ല

Facebook Comments Box

By admin

Related Post