Wed. May 15th, 2024

കോൺഗ്രസിന് സ്വാതന്ത്ര്യം എന്ന ആശയം സമ്മാനിച്ചത് കമ്യൂണിസ്റ്റുകാർ – എം. സ്വരാജ്

By admin Aug 12, 2022 #news
Keralanewz.com

വൈക്കം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന് സ്വാതന്ത്ര്യമെന്ന ആശയം സമ്മാനിച്ചത് കോൺഗ്രസിനുള്ളിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വൈക്കത്തുനടന്ന സ്വാതന്ത്ര്യ സംരക്ഷണറാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1921-ൽ തന്നെ രാജ്യത്തിന്‌ പൂർണ സ്വാതന്ത്ര്യമെന്ന ആശയം കമ്യൂണിസ്റ്റുകാർ ഉയർത്തിയിരുന്നു.

എന്നാൽ 1930-ൽ ആണ് കോൺഗ്രസിന് ഈ ആശയത്തിലേക്ക് എത്താൻ കഴിഞ്ഞത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രമെന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം മാത്രമായി കാണാൻ കഴിയില്ല.

രാജ്യത്തെ നാം കാണാത്ത അറിയാത്ത ആയിരക്കണക്കിന് ചെറുതും വലുതുമായ സമരങ്ങളുടെയും വിമോചന സ്വപ്നങ്ങളുടെയും ഫലം കൂടിയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം. അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ പി.കെ. ഹരികുമാർ അധ്യക്ഷതവഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി എ.വി. റസൽ, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ വി.ബി. ബിനു, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ആർ. രഘുനാഥൻ, കെ.എം. രാധാകൃഷ്ണൻ, സി.ജെ. ജോസഫ്, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.കെ. ശശിധരൻ, ആർ. സുശീലൻ, പി.കെ. കൃഷ്ണൻ, ടി.എൻ. രമേശൻ, തോമസ് ചാഴികാടൻ എം.പി., സി.കെ. ആശ എം.എൽ.എ., കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ രാജൻ മാസ്റ്റർ, ജനതാദൾ എസ് ജില്ലാ ജനറൽസെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, സഖറിയാസ് കുതിരവേലി, തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post