Kerala News

കോട്ടയത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കി ; ജോസ്.കെ.മാണി എം.പി

Keralanewz.com

പാലാ: കോട്ടയം ജില്ലയിൽ സ്ഥാപിതമായ വിവിധ വിഷയങ്ങളിൽ ഉന്നത പഠനം സാദ്ധ്യമാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് പരിശീലന കേന്ദ്രങ്ങളും വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ നേടിയെടുക്കുവാൽ സൗകര്യമൊരുക്കിയതായി ജോസ്.കെ.മാണി എം.പി പറഞ്ഞു

കോട്ടയത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുവാൻ കഴിഞ്ഞിട്ടുണ്ടെന്നും രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾ ഇതു പ്രയോജനപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഇവിടങ്ങളിൽ പരിശീലനം നേടുന്നവർക്ക് എല്ലാം മികച്ച തൊഴിൽ അവസരങ്ങളും നേടുവാൻ കഴിഞ്ഞിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവാർഡ് ജേതാക്കളെയും ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Facebook Comments Box