മതപഠനത്തിനായെത്തിയ ഒമ്ബത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.
വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്ബില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാനെ (22) ആണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.
മതപഠനത്തിനായെത്തിയ ഒമ്ബത് വയസുള്ള കുട്ടിയെ മദ്രസയിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം, തൃശൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാള പള്ളിപ്പുറം സ്വദേശി തേമാലിപ്പറമ്ബില്‍ അനീഷ് എന്ന യുവാവാണ് മാള പൊലീസിന്റെ പിടിയിലായത്. ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവാവിനെതിരെയുള്ള പരാതി
Facebook Comments Box