Thu. Mar 28th, 2024

കേരള കോണ്‍ഗ്രസ് (എം.) മെമ്പര്‍ഷിപ്പ് മാസാചരണം ജില്ലാതല ഉദ്ഘാടനം

Keralanewz.com

കോട്ടയം : കേരള കോണ്‍ഗ്രസ് (എം.)ന്റെ അടിത്തറ വിപുലവും ശക്തവുമാക്കുന്നതിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് മാസാചരണം നവംബര്‍ 1 മുതല്‍ 30 വരെ കോട്ടയം ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കേരള കോണ്‍ഗ്രസ് (എം.) ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി. നിര്‍വഹിച്ചു.

ഒരു വാര്‍ഡില്‍ ഏറ്റവും കുറഞ്ഞത് 10 കുടുംബങ്ങളെ പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനും എല്ലാ തരത്തിലും, തലത്തിലും അംഗീകൃത പാര്‍ട്ടിയായി മാറിയിരിക്കുന്ന കേരള കോണ്‍ഗ്രസ് (എം.)ലേയ്ക്ക് കടന്നു വരാന്‍ താല്‍പര്യമുള്ള മുഴുവന്‍ സമാന ചിന്താഗതിക്കാര്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുവാനുള്ള തീരുമാനം സംസ്ഥാന നേതൃത്വം കൈകൊണ്ടതിന്റെ ഭാഗമായാണ് രണ്ടാംഘട്ട മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കേരള കോണ്‍ഗ്രസ് (എം.)  ഇപ്പോള്‍ നടപ്പാക്കുന്നത്.

കോട്ടയം ജില്ല പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജില്ലാ നേതൃയോഗത്തിനു ശേഷം നിയോജകമണ്ഡലം, മണ്ഡലം തലങ്ങളിലേയ്ക്കുള്ള മെമ്പര്‍ഷിപ്പ് ബുക്കുകളുടെ വിതരണ ഉദ്ഘാടനം കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി. കീപ്പുറത്തിനു നല്‍കി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി. നിര്‍വഹിച്ചു   

പാര്‍ട്ടി ഉന്നതാധികാരസമിതി അംഗം ബേബി ഉഴുത്തുവാല്‍, സ്റ്റീയറിംഗ് കമ്മറ്റിയംഗം ജോസഫ് ചാമക്കാലാ, ജില്ലാ ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി. സി. കുര്യന്‍, ടി. എ. ജയകുമാര്‍, ജില്ലാ ട്രഷറര്‍ മാത്തുക്കുട്ടി കുഴിഞ്ഞാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Facebook Comments Box

By admin

Related Post