Sat. Apr 27th, 2024

സൗദിയിൽ ജോലിക്കിടെ യുണ്ടായ അപകടത്തിൽ നിര്യാതനായ യുവാവിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്തു.

Keralanewz.com

കടുത്തുരുത്തി • സൗദിയിൽ മസ്തിഷ്ക മരണം സംഭവിച്ച കാപ്പുന്തല സ്വദേശിയുടെ മുഴുവൻ അവയവങ്ങളും ദാനം ചെയ്തു. പഴുക്കാത്തറയിൽ ആൻസ് ജോർജിന്റെ (46) അവയവങ്ങളാണ് ഒട്ടേറെപ്പേർക്കു ജീവനേകുക.

കാപ്പുന്തല പഴുക്കാത്തറയിൽ ടി.എ.ജോർജിന്റെയും ആനിയമ്മയുടെയും മകനാണ് ആൻസ്. സഹോദരൻ ആൽബിക്കൊപ്പം റിയാദിൽ നിന്നു 300 കിലോമീറ്റർ അകലെ അൽഗാദ് എന്ന സ്ഥലത്തു വർക്ക്ഷോപ്പ് നടത്തി വരികയായിരു ന്നു. 5-ാം തീയതി ജോലിക്കിടെ സാധനങ്ങളുമായി സ്റ്റെപ് കയറുന്നതിനിടയിൽ കാൽ വഴുതി വീണ് തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

റിയാദിലെ ആശുപത്രിയിലെ ചികിത്സയിലിരിക്കെ 14 ന് മസ്തിഷ്ക മരണം സ്ഥിതീകരിച്ചതിനെ തുടർന്ന് സഹോദരൻ ആൽബിയും ആശുപത്രി അധികൃതരും നാട്ടിലുള്ള ആൻസിന്റെ ഭാര്യ സിന്ധുവുമായി ബന്ധപ്പെടുകയും,സിന്ധുവിന്റെയും ആൻസിന്റെ മാതാപിതാക്കളുടെയും സമ്മതപത്രം ലഭിച്ചതോടെ ആശുപ്രതി അധികൃതർ ആൻസിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യാനായി നീക്കം ചെയ്തു.

ഈയാഴ്ച നാട്ടിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് നാട്ടിലുള്ള സഹോദരൻ ജോയിസ് പറഞ്ഞു. ആൻസി ന്റെ ഭാര്യ സിന്ധു മേട്ടുമ്പാറ ആശാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിനു, അൻസു

.ജോസ്.കെ.മാണി എം.പി യും, പ്രവാസി കേരള കോൺഗ്രസ് (എം) വൈസ് പ്രസിഡന്റ് ബോണി വള്ളോപ്പളളിലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനാവിശ്യമായ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്നു.

Facebook Comments Box

By admin

Related Post