FilmsMovies

സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്ന സമയത്ത് ഞാന്‍ അവരുടെ ഒറ്റ പടവും കണ്ടിട്ടുണ്ടായിരുന്നില്ല, അവര്‍ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞുതന്നു; വെളിപ്പെടുത്തലുമായി നിഷാന്ത് സാഗര്‍

Keralanewz.com

മലയാളികളുടെ പ്രിയതാരമായ നിഷാന്ത് സാഗര്‍ സണ്ണി ലിയോണിന്റെ ആദ്യ ചിത്രത്തിലെ നായകനായിരുന്നുവെന്ന് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്.

നിഷാന്തിന്റെ വാക്കുകൾ

ഏറ്റവും രസമെന്താന്ന് വച്ചാല്‍ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് ഞാന്‍ അവരുടെ ഒറ്റ പടവും കണ്ടിട്ടുണ്ടായിരുന്നില്ല. സത്യമായിട്ടും. ഡയറക്ടര്‍ പറഞ്ഞു, നിനക്കിവളെ വേണ്ട രീതിയില്‍ മനസിലായിട്ടില്ലെന്ന് തോന്നുന്നു എന്ന്. പതുക്കെ പതുക്കെ അവര്‍ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു.നാട്ടിലെത്തിയതിന് ശേഷം എന്റെ ഒരു സുഹൃത്താണ് നീ ആരുടെ കൂടെയാണ് അഭിനയിച്ചതെന്ന് നിനക്കറിയേണ്ടേ എന്നും പറഞ്ഞ് സണ്ണി ലിയോണിന്റെ ഒരു സിനിമ കാണിച്ച്‌ തന്നത്. അപ്പോഴാണ് ഓ ഈ കുട്ടിയാണ് അല്ലെ അഭിനയിച്ചതെന്ന് മനസിലായത്. വളരെ വളരെ നല്ലൊരു വ്യക്തിയാണ്. ലൊക്കേഷനില്‍ ഞങ്ങള്‍ ഒരുപാട് സമയം ഒന്നിച്ച്‌ ഉണ്ടായിരുന്നു.

Facebook Comments Box