FilmsMovies

ലൂസിഫര്‍ പൂര്‍ണ്ണ തൃപ്തി തന്നില്ല, ഞങ്ങള്‍ അത് അപ്ഗ്രേഡ് ചെയ്തു”; കൂടുതല്‍ ആകര്‍ഷകമാക്കിയെന്ന് ചിരഞ്ജീവി

Keralanewz.com

ടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദര്‍’ റിലീസിനൊരുങ്ങുകയാണ്.

ചിരഞ്ജീവി പ്രധാന കഥാപാത്രമാകുന്ന ലൂസിഫറിനെക്കുറിച്ചുള്ള നടന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ലൂസിഫര്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി തന്നില്ലെന്നും തങ്ങള്‍ അത് അപ്ഗ്രേഡ് ചെയ്തു കൂടുതല്‍ ആകര്‍ഷകമാക്കിയെന്നുമാണ് സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടയില്‍ ചിരഞ്ജീവി പറഞ്ഞത്. ഗോഡ്ഫാദര്‍ പ്രേക്ഷകര്‍ക്ക് തൃപ്തി നല്‍കുമെന്നാണ് നടന്റെ അഭിപ്രായം.

സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടതിന് പിന്നാലെ മോഹന്‍ലാലിന്റെയും ചിരഞ്ജീവിയുടെയും രംഗങ്ങള്‍ താരതമ്യം ചെയ്യുകയാണ് സിനിമാപ്രേമികള്‍. മോഹന്‍ലാലിന്റെ കാല് കൊണ്ടുള്ള മാസ് കിക്ക് സീനും ചിരഞ്ജീവിയുടേതും താരതമ്യം ചെയ് ട്രോളുകളടക്കം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. മോഹന്‍ലാലിന്റെ അത്രയും പെര്‍ഫക്ടായി ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ‘ചെലരുടേത് ശരി ആകും എന്‍്റെ എന്തായാലും ശരി ആയില്ല’, ‘മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ, എന്നിങ്ങനെയാണ് കമന്റുകള്‍.

നെറ്റ്ഫ്ളിക്‌സാണ് ഗോഡ്ഫാദറിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. നാളെ ചിത്രം തിയറ്ററുകളില്‍ എത്തും.

Facebook Comments Box