Fri. May 3rd, 2024

ഇറ്റലി പ്രവേശനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ചയായി മെഡിറ്ററേനിയന്‍ കടലില്‍ തുടരുന്ന അഭയാര്‍ഥിക്കപ്പലിന് ഫ്രാന്‍സ് തുറമുഖത്തേക്ക് അടുക്കാന്‍ അനുമതി നല്‍കി.

By admin Nov 11, 2022 #France #Refugees
Keralanewz.com

ഇറ്റലി പ്രവേശനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ചയായി മെഡിറ്ററേനിയന്‍ കടലില്‍ തുടരുന്ന അഭയാര്‍ഥിക്കപ്പലിന് ഫ്രാന്‍സ് തുറമുഖത്തേക്ക് അടുക്കാന്‍ അനുമതി നല്‍കി.

ടോളനിലെ സൈനിക തുറമുഖത്ത് അടുക്കാനാണു കപ്പലിന് അനുമതി നല്‍കിയതെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ അറിയിച്ചു. കപ്പലില്‍ 230 അഭയാര്‍ഥികളാണുള്ളത്.

കപ്പലിലുള്ള അഭയാര്‍ഥികളെ ഫ്രാന്‍സ്, ജര്‍മനി, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി സ്വീകരിക്കും. യൂറോപ്യന്‍ സന്നദ്ധസംഘടനയായ എസ്‌ഒഎസ് മെഡിറ്ററേനിയന്‍റെ ഉടമസ്ഥതയിലുള്ള കപ്പലിലാണ് അഭയാര്‍ഥികളെത്തിയത്.

വൈദ്യസഹായം ഉള്‍പ്പെടെ അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള സംവിധാനങ്ങളൊരുക്കിയെന്നും മന്ത്രി പറഞ്ഞു. ഇറ്റലിയിലെ പുതിയ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി അഭയാര്‍ഥിക്കപ്പലിന് അനുമതി നിഷേധിച്ചിരുന്നു.

Facebook Comments Box

By admin

Related Post