National News

കറുപ്പണിഞ്ഞു മോഹൻലാൽ. വിലക്കൊന്നും വകവെക്കാതെ ലാൽ

Keralanewz.com

സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രം.

ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ.മാധവന്റെ മകന്റെ വിവാഹ റിസപ്ഷല്‍നിലാണ് പിണറായി വിജയനും മോഹന്‍ലാലും കണ്ടുമുട്ടിയത്. ഇരുവരും തമ്മിലുള്ള ചിത്രം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളന്മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മോഹന്‍ലാല്‍ അണിഞ്ഞിരിക്കുന്ന കറുപ്പ് നിറത്തിലുള്ള കുര്‍ത്തയാണ് ഇതിന് കാരണം. മുഖ്യമന്ത്രിയുടെ സുരക്ഷയെ മുന്‍ നിര്‍ത്തി കറുപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുമ്ബോഴാണ് കറുപ്പ് അണിഞ്ഞ് മോഹന്‍ലാലിന്റെ വരവ്.

Facebook Comments Box