Pravasi news

അപകടത്തിൽ പരിക്കേറ്റ് നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക് നവയുഗം ചികിത്സ ധനസഹായം കൈമാറി.

Keralanewz.com

ദമ്മാം/കായംകുളം:  ഒരു അപകടത്തിൽപെട്ട് കാലിനു ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക്, നവയുഗം സാംസ്ക്കാരിക വേദിയുടെ ചികിത്സ സഹായം കൈമാറി.

ദമ്മാമിൽ പ്രവാസിയായ കായംങ്കുളം എരുവ സ്വദേശി സജീവിനാണു നവയുഗം ചികിത്സസഹായം നൽകിയത്.

ദമ്മാമിൽ നടന്ന ഓണാഘോഷ പരിപാടിയ്ക്കിടെയാണ് വടംവലി മത്സരത്തിൽ പങ്കെടുക്കവെ സജീവിന് കാലിനു ഗുരുതരമായി പരിക്കേൽക്കുന്നത്. ഉടനെ ചികിത്സ തേടിയെങ്കിലും പരിക്ക് ഭേദമായില്ല. ജോലിയ്ക്ക് പോകാൻ കഴിയാത്ത സാഹചര്യം സജീവിനെ കൂടുതൽ ദുരിതത്തിലാക്കി. തുടർന്ന് ഡോക്ടർമാരുടെ ഉപദേശമനുസരിച്ചു കൂടുതൽ ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് അദ്ദേഹം മടങ്ങി.

നിർദ്ധന കുടുംബത്തിലെ അംഗമായതിനാൽ ചികിത്സയ്ക്കായി പണം കണ്ടെത്താൻ അദ്ദേഹം ബുദ്ധിമുട്ടുന്നു എന്ന് മനസ്സിലാക്കിയാണ്, നവയുഗം ദമാം, ദല്ല മേഖല കമ്മിറ്റികൾ ഒത്തു ചേർന്ന് ചികിത്സ ധനസഹായം  സ്വരൂപിച്ച് നാട്ടിലെത്തിച്ചത്.

സജീവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ വെച്ച് സി പി ഐ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എൻ. ശ്രീകുമാർ തുടർചികിത്സാ സഹായഫണ്ട് സജീവിന് കൈമാറി.

ചടങ്ങിൽ സി പി ഐ അലപ്പുഴ ജില്ലാ കമ്മറ്റി അഗം കെ ജി  സന്തോഷ്, പ്രവാസി ഫഡറേഷൻ ആലപ്പുഴ ജില്ലാ അസി: സെക്രട്ടറി സുരേഷ് ബാബു, സി പി ഐ ഭരണിക്കാവ് മണ്ഡലം കമ്മറ്റി അംഗം സെൻ, സി പി ഐ ലോക്കൽ കമ്മറ്റി അംഗം സുരേഷ് എന്നിവരും, നവയുഗം അൽഹസ മേഖല സെക്രട്ടറി ഉണ്ണി മാധവം, ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം, കേന്ദ്രകമ്മിറ്റി അംഗം സിയാദ് പള്ളിമുക്ക്, സജീവിൻ്റ കുടുബാംഗങ്ങൾ  എന്നിവരും പങ്കെടുത്തു

Facebook Comments Box