Thu. May 16th, 2024

യു ഡീ എഫിലെ പൊറുതി മതിയാക്കാൻ ഘടക കക്ഷികൾ . കേരളാ കോൺഗ്രസ് (പിസി തോമസ് ) ലെ ഒരു വിഭാഗവും , ഒരു സ്വതന്ത്ര യു ഡീ എഫ് എം എൽ എ യും , മുന്നണി വിട്ടേക്കും .

Keralanewz.com

യു ഡീ എഫിലെ പൊറുതി മതിയാക്കാൻ ഘടക കക്ഷികൾ . കേരളാ കോൺഗ്രസ് (പിസി തോമസ് ) ലെ ഒരു വിഭാഗവും , ഒരു സ്വതന്ത്ര യു ഡീ എഫ് എം എൽ എ യും , മുന്നണി വിട്ടേക്കും .

ഇടുക്കി : കേരളാ കോൺഗ്രസ് (പിസി തോമസ് ) അഥവാ ജോസഫ് വിഭാഗം ഒന്നിച്ചോ അല്ലെങ്കിൽ പിളർന്നോ യു ഡീ എഫ് മുന്നണി ബന്ധം വിഛേദിച്ചേക്കും . ഇവരിൽ ഒരു വിഭാഗം കേരളാ കോൺഗ്രസ് എം വഴി ഇടതു പക്ഷത്തേക്കും മറ്റൊരു വിഭാഗം ബിജെപി മുന്നണിയിലേക്കും മാറിയേക്കും . ഇവരെ കൂടാതെ മറ്റൊരു സ്വതന്ത്ര എം എൽ എ യും യു ഡീ എഫ് വിടുവാനുള്ള ശ്രമത്തിൽ ആണ് . ഇദ്ദേഹവും ഇടതു മുന്നണി യിൽ പ്രവേശിക്കാനുള്ള ശ്രമത്തിലാണെങ്കിലും ജോസ്മാണിക്കും , മുഖ്യമന്ത്രി പിണറായി വിജയനും ഇദ്ദേഹത്തെ താല്പര്യമില്ലാത്തതിനാൽ , ഇദ്ദേഹവും എൻ ഡീ എ മുന്നണിയിലേക്ക് എന്നാണ് അറിവ് .

മുസ്‌ലിം ലീഗിലെ ഒരു വിഭാഗം പിളർന്ന് എൽ ഡീ എഫ് ഇൽ ചേരുമെന്നുള്ള വാർത്തകൾക്ക് പിന്നാലെയാണ് മറ്റ് കക്ഷികളിലൂം പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിയത് .

പിജെ ജോസഫ് തനിക്ക് മത്സരിക്കാനായി കോട്ടയം അല്ലെങ്കിൽ ഇടുക്കി പാർലമെന്റ് സീറ്റാണ് കോൺഗ്രെസ്സിനു മുന്നിൽ ഡിമാൻഡ് വെച്ചിരിക്കുന്നത് . എന്നാൽ ഇടുക്കി തങ്ങളുടെ സിറ്റിംഗ് സീറ്റ് ആണെന്നും കോട്ടയം വിട്ടു തരാനാവില്ല എന്നുമാണ് കെപിസിസി നിലവിൽ അറിയിച്ചിരിക്കുന്നത് . ഇത് നിഷേധാത്മക നിലപാട് ആണെന്നും കഴിഞ്ഞ തവണ തനിക്ക് നഷ്ടപെട്ട കോട്ടയം സീറ്റ് എങ്കിലും വേണമെന്ന നിലപാടിൽ ആണ് പിജെ ജോസഫ് . താൻ പാർലമെന്റിലേക്ക് ജയിച്ചാൽ തൻ്റെ മകനെ തൊടുപുഴ യിൽ മത്സരിപ്പിക്കാനുമാണ് അദ്ദേഹത്തിൻ്റെ പദ്ധതി . എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല ജോസഫ് വിഭാഗത്തിൽ . സീറ്റ് മോഹികളായി നേതാക്കളായ പിസി തോമസ് , ഫ്രാൻസിസ് ജോർജ് , തോമസ് ഉണ്ണിയാടൻ , ജോണി നെല്ലൂർ, ജോസഫ് എം പുതുശേരി എന്നിവരും സജി മഞ്ഞക്കടമ്പിൽ , പ്രിൻസ് ലൂക്കോസ് എന്നിവരും രംഗത്തു ഉണ്ട് . കോൺഗ്രസ് മുന്നണി യുടെ തകർച്ച ആണിവരിൽ ഒരു വിഭാഗം മുന്നിൽ കാണുന്നത് . ആയതിനാൽ ബിജെപി മുന്നണിയിൽ ചേക്കേറി , മത്സരിക്കണമെന്നാണ് ഒരു വിഭാഗം കരുതുന്നത് .കാരണം ഭാവിയിൽ ബിജെപി കേരളത്തിലൊരു ശക്തിയാവുമെന്ന് ഇവർ കരുതുന്നു.

എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടത് , വലത് മുന്നണികൾ മാറി മാറി മത്സരിക്കുന്ന ജോസഫ് വിഭാഗം നേതാവാണ് ഇടുക്കി സീറ്റിനായി രംഗത്ത് ഉള്ളത് . എന്നാൽ യു ഡീ എഫിൽ ആ സീറ്റ് ലഭിക്കില്ല എന്നറിയാവുന്ന അദ്ദേഹം , കേരളാ കോൺഗ്രസ് എം ഇൽ ലയിക്കാൻ ഉള്ള പദ്ധതിയിൽ ആണെന്നാണ് അറിവ് . റോഷി അഗസ്റ്റിൻ വഴി മാണി വിഭാഗത്തിൽ എത്തി , കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയായി ഇടതു മുന്നണിയിൽ മത്സരിക്കണം എന്നുള്ളതാണ് അദ്ദേഹത്തിന്റെ പദ്ധതി . എന്നാൽ ഇടതു മുന്നണിയിൽ സീറ്റ് ധാരണ ആവാത്തതിനാൽ ജോസ് കെ മാണി ഇതിനോട് നിലവിൽ അനുകൂല നിലപാടിലല്ല . മുസ്‌ലിം ലീഗിലെ പ്രബല വിഭാഗം ഇടതു മുന്നണിയിൽ എത്തിയാൽ അവർക്കും മലബാറിൽ ഒരു സീറ്റ് വിട്ടു നൽകേണ്ടി വരുമെന്ന് ഉള്ളതിനാൽ സീറ്റ് ചർച്ച ഇടതു മുന്നണിയിൽ ആരംഭിച്ചിട്ടില്ല .

കോട്ടയം ജില്ലയിലെ രണ്ടു യു ഡീ എഫ് എം എൽ എ മാരും നിലവിൽ കോൺഗ്രസ് സ്വീകരിക്കുന്ന നയത്തോട് പ്രധിഷേധം ഉള്ളവരാണ് . കടുത്തുരുത്തി , പാലാ എം എൽ എ മാരാണ് , കോൺഗ്രെസ്സുമായി കടുത്ത തർക്കത്തിൽ ഉള്ളത് . സ്വന്തം തട്ടകമായ കടുത്തുരുത്തി ബാങ്ക് ഇലക്ഷനിൽ പോലും മോൻസ് ജോസഫിനെ അനുകൂലിക്കുന്ന ആളുകൾക്ക് സീറ്റ് വാങ്ങി നൽകാൻ എം എൽ എ ക്കായില്ല . 90 % സീറ്റുകളിലും കോൺഗ്രസ് ആണ് മത്സരിച്ചത് . എന്നാൽ കോൺഗ്രെസ്സിനെക്കാൾ മെംബേർസ് ഉള്ളത് ജോസഫ് വിഭാഗത്തിനും . എം എൽ എ നൽകിയ ലിസ്റ്റിൽ പകുതി ആളുകളുടെ പേര് വെട്ടിയാണ് കോട്ടയം ഡി സി സി സീറ്റ് നില പ്രഖ്യാപിച്ചത് . മറ്റു ബാങ്കുകളിലും യു ഡീ എഫ് ഭരണമുള്ള പഞ്ചായത്തുകളിലും ജോസഫ് വിഭാഗത്തിന് പ്രാധിനിത്യം വളരെ കുറവാണ് . മുന്നണി വിടണമെന്ന് ആണ് മോൻസ് ജോസഫിനെ അനുകൂലിക്കുന്ന ആളുകളുടെ നിലപാട് . ജോസ് കെ മാണിയുമായി സഹകരിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സഭക്ക് കൂടി തലപര്യമുള്ള നിലപാട് എടുക്കണമെന്നാണ് ജോസഫ് വിഭാഗം അണികളുടെ നിലപാട് . എന്നാൽ ഈ നീക്കത്തെ പിജെ ജോസഫ് അനുകൂലിക്കുന്നില്ല .കാരണം അദ്ദേഹത്തിന് യു ഡീ എഫ് സീറ്റിൽ പാർലമെന്റിലേക്ക് മത്സരിക്കാനാണ് താല്പര്യം.

പാലാ എം എൽ എ മാണി സി കാപ്പന്റെയും സ്ഥിതി വ്യത്യസ്തമല്ല . ജോസ് കെ മാണിയെ വൻപിച്ച ഭൂരിപക്ഷത്തിൽ തോൽപ്പിച്ചെങ്കിലും , യു ഡീ എഫ് ഇൽ അവർ ഒരു വിലയും നൽകുന്നില്ല . സമീപ കാലത്തു നടന്ന ശശി തരൂർ എം പി യുടെ പരിപാടിയിൽ പോലും അദ്ദേഹത്തിന് വേണ്ട അവസരം ലഭിച്ചില്ല . രണ്ടു മിനിറ്റ് പോലും സംസാരിക്കാൻ അവസരം നൽകിയതുമില്ല . മാത്രമല്ല , യു ഡീ എഫ് ജില്ലാ കൺവീനർ സ്ഥാനം ചോദിച്ച എം എൽ എ ക്ക് അത് കൊടുത്തില്ല എന്ന് മാത്രമല്ല , താരതമ്യേന ജൂനിയറായ സജി മഞ്ഞക്കടമ്പനാണ് കൺവീനർ സ്ഥാനം നൽകിയത് . ഇടതു മുന്നണിയിൽ ചേരാനാണ് അദ്ദേത്തിനും താല്പര്യം . ബിജെപി പക്ഷത്തേക്ക് പോയാലുള്ള അവസരങ്ങളെ പറ്റിയും കാപ്പൻ ക്യാമ്പിൽ ചർച്ച ഉണ്ട് .

എന്നാൽ ഘടക കക്ഷികൾ പോവുന്നെങ്കിൽ പോവട്ടെ , കൂടുതൽ സീറ്റിൽ കൊണ്ഗ്രെസ്സ് മത്സരിക്കണം എന്ന കടുത്ത നിലപാടിൽ ആണ് കോൺഗ്രസ് നേതൃത്വം.

Facebook Comments Box

By admin

Related Post