Kerala NewsPolitics

സജി മഞ്ഞക്കടമ്പിലിന് പിന്തുണ പ്രഖ്യാപിച്ചു കേരള കോൺഗ്രസിൽ കൂട്ടരാജി.

Keralanewz.com

കോട്ടയം :കേരളാ കോൺഗ്രസിൽ നിന്നും രാജി വച്ച സജി മഞ്ഞക്കടമ്പിലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വീണ്ടും പ്രാദേശിക നേതാക്കൾ രാജി വച്ചു.ഇന്ന് രാവിലെ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാർട്ടി ചെയർമാൻ പി ജെ ജോസഫിന് രാജി സമർപ്പിച്ചിരുന്നു.അതിനു ശേഷം തന്നെ പിന്തുണയ്ക്കുന്നവരുടെ കൂടെ പാലാ കത്തീഡ്രൽ പള്ളിയിലെത്തി കെ എം മാണിയുടെ കല്ലറയിൽ റീത്ത് സമർപ്പിച്ചിരുന്നു.

ഇന്ന് രാജി വച്ച പ്രാദേശിക നേതാക്കൾ :ഷിനു പാലത്തുങ്കൽ (യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്‌);മെൽവിൻ പറമുണ്ട (കെ എസ് സി നിയോജകണ്ഡലം പ്രസിഡന്റ്‌);ടോം കണിയാരാചേരിൽ(യൂത്ത് ഫ്രണ്ട് പാലാ ടൗൺ മണ്ഡലം പ്രസിഡന്റ്‌); സന്തോഷ്‌ വി കെ (ദളിത്‌ ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌);സന്തോഷ്‌ മൂക്കിളിക്കട്ടു (കേരളാ കോൺഗ്രസ്‌ എലിക്കുളം മണ്ഡലം പ്രസിഡന്റ്‌);കെ സി കുഞ്ഞിമോൻ (കെ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്‌).കുര്യൻ കണ്ണംകുളം ;തോമസ് പാലച്ചോട്ടിൽ തുടങ്ങിയവരും കെ എം മാണിയുടെ കല്ലറയിൽ റീത്ത് സമർപ്പണത്തിനു സന്നിഹിതരായിരുന്നു.

Facebook Comments Box